വമ്പൻ പ്രീസെയിലുമായി 'പേട്രിയറ്റ്'; മലയാളസിനിമയുടെ മഹാദ്ഭുതം നാളെ റിലീസ്

'പേട്രിയറ്റ്' പോസ്റ്ററിൽ മമ്മൂട്ടിയും മോഹൻലാലും
'പേട്രിയറ്റ്' പോസ്റ്ററിൽ മമ്മൂട്ടിയും മോഹൻലാലുംഅറേഞ്ച്ഡ്
Published on

മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കിയ ബിഗ് ബഡ്ജറ്റ് സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം 'പേട്രിയറ്റ്' നാളെ ആഗോള റിലീസായി തിയേറ്ററുകളിലെത്തും. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ 'പേട്രിയറ്റ്', മലയാളം കണ്ട ഏറ്റവും വലിയ റിലീസുകളിലൊന്നായി കൂടിയാണ് എത്തുന്നത്. ഏതാനും ദിവസം മുമ്പ് ആരംഭിച്ച ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിനു വമ്പൻ പ്രേക്ഷക പ്രതികരണമാണ് ആഗോള തലത്തിൽ ലഭിക്കുന്നത്.

Must Read
24 മണിക്കൂർ, 50ലക്ഷം കാഴ്ചക്കാർ;ആഗോളതലത്തിൽ തരംഗം സൃഷ്ടിച്ച് 'പേട്രിയറ്റ്'ട്രെയിലർ
'പേട്രിയറ്റ്' പോസ്റ്ററിൽ മമ്മൂട്ടിയും മോഹൻലാലും

നാളെ രാവിലെ 9.15 ന് ആണ് ചിത്രത്തിൻ്റെ ആദ്യ പ്രദർശനം ആരംഭിക്കുക. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സി.ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

പേട്രിയറ്റ് പോസ്റ്റർ
'പേട്രിയറ്റ്' പോസ്റ്റർഅറേഞ്ച്ഡ്

വമ്പൻ പ്രീസെയിൽസ് ആണ് ചിത്രത്തിന് കേരളത്തിലും പുറത്തും ലഭിക്കുന്നത്. കേരളത്തിൽ നിന്ന് അഞ്ച് കോടിക്ക് മുകളിൽ ഫൈനൽ പ്രീസെയിൽസ് പ്രതീക്ഷിക്കുന്ന ചിത്രം ആഗോള തലത്തിൽ 18 മുതൽ 20 കോടി വരെ പ്രീസെയിൽസ് നേടിയേക്കും എന്നാണ് റിപ്പോർട്ട്. മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഓപ്പണിങ് ആയിരിക്കും ചിത്രം നേടുക എന്നുറപ്പായിക്കഴിഞ്ഞു. മമ്മൂട്ടി- മോഹൻലാൽ എന്നിവർ 18 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രത്തെ ആവേശപ്പൂർവം വരവേൽക്കാനായി ആരാധകരും മലയാള സിനിമാ പ്രേമികളും ഒരുങ്ങിക്കഴിഞ്ഞു.

'പേട്രിയറ്റ്' പോസ്റ്റർ
'പേട്രിയറ്റ്' പോസ്റ്റർഅറേഞ്ച്ഡ്

കേരളത്തിൽ അഞ്ഞൂറിലധികം സ്‌ക്രീനുകളിലെത്തുന്ന ചിത്രം ആഗോള തലത്തിലും വമ്പൻ റിലീസായാണ് എത്തുക. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും റെക്കോർഡ് റിലീസാണ് ചിത്രത്തിന് ലഭിക്കുക. ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. റിലീസ് ദിനത്തിന് മുൻപായി റിലീസ് ചെയ്‌തെ ചിത്രത്തിന്റെ പ്രീ റിലീസ് ടീസറിനും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. 125 കോടിയോളം ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം അന്താരാഷ്ട്ര നിലവാരമുള്ള ഒരു മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ ആയാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

'പേട്രിയറ്റ്' പോസ്റ്റർ
'പേട്രിയറ്റ്' പോസ്റ്റർഅറേഞ്ച്ഡ്

ഛായാഗ്രഹണം - മാനുഷ് നന്ദൻ, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിങ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനർമാർ: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റ്യൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർ ഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ്, ഫാൻ്റം വിഎഫ്എക്സ്, പിക്ടോറിയൽ വിഎഫ്എക്സ്, ബൈനറി സർക്കസ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

Pappappa
pappappa.com