ഒരു 'പാതിരാത്രി'യിലെ അന്വേഷണകഥയുമായി നവ്യയും സൗബിനും

'പാതിരാത്രി' ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ നിന്ന്
'പാതിരാത്രി' ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

പോലീസ് യൂണിഫോമിൽ നവ്യാ നായരും സൗബിൻ ഷാഹിറും. ഇരുവശത്തുമായി സിവിൽ വേഷത്തിൽ സണ്ണി വെയ്നും ആൻ അഗസ്റ്റിനും. താഴെ ഇരുട്ടിൽ കത്തിജ്വലിച്ചു നിൽക്കുന്ന പൊലീസ് ജീപ്പ്. അതിൻ്റെ ഓരത്തായി യൂണിഫോമില്ലാതെ സൗബിനും, നവ്യയും. 'പാതിരാത്രി' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ദൃശ്യങ്ങളാണിത്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു പാതിരാത്രിയുടെ ഭീതിയും, ആകാംഷയും ഉദ്വേഗവുമൊക്കെ നൽകുന്നു ഈ പോസ്റ്റർ.

രത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവരാണ് നിർമിക്കുന്നത്. ഏറെ ചർച്ചചെയ്യപ്പെട്ട,മമ്മൂട്ടി നായകനായി അഭിനയിച്ച 'പുഴു' എന്ന ചിത്രത്തിനു ശേഷം രത്തീന സംവിധാനം ചെയ്യുന്ന ചിത്രമെന്ന രീതിയിലും ചിത്രം പ്രാധാന്യമർഹിക്കുന്നു.

'പാതിരാത്രി' ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ നിന്ന്
തീപ്പൊരി നോട്ടവുമായി ബിജു മേനോൻ; 'വലതുവശത്തെ കള്ളൻ' പുതിയ പോസ്റ്റർ പുറത്ത്

ഈ പോലീസ് കഥയിൽ കോൺസ്റ്റബിൾ ഹരീഷ്, പ്രൊബേഷണറി എസ്.ഐ ജാൻസി കുര്യൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൗബിൻ ഷാഹിറും നവ്യാനായരുമാണ്. രണ്ടുപേരുടെയും ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. ഇവരുടെ ഒരു കേസന്വേഷണത്തിനിടയിൽ കടന്നു വരുന്ന സംഭവങ്ങളാണ് പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്. ഇടുക്കിയിലെ ഒരു ഗ്രാമത്തിൽ ഒറ്റരാത്രിയിൽ നടക്കുന്ന പോലീസ് ഡ്രാമ. യഥാർഥസംഭവത്തെ ആസ്പദമാക്കി, ഷാജി മാറാടാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 'ഇലവീഴാപൂഞ്ചിറ' എന്ന ചിത്രത്തിനു ശേഷം ഷാജി മാറാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് 'പാതിരാത്രി'.

'പാതിരാത്രി' ഫസ്റ്റ്ലുക്ക് പോസ്റ്റർ
'പാതിരാത്രി' ഫസ്റ്റ്ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും മുഖ്യ വേഷങ്ങളിലുണ്ട്. ശബരിഷ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, എന്നിവരും പ്രധാന താരങ്ങളാണ്.

സംഗീതം - ജേക്സ് ബിജോയ്,ഛായാഗ്രഹണം- ഷഹ്‌നാദ് ജലാൽ,എഡിറ്റിങ് - ശ്രീജിത്ത് സാരംഗ്,കലാസംവിധാനം - ദിലീപ് നാഥ്,ചമയം - ഷാജി പുൽപ്പള്ളി,കോസ്റ്റ്യൂം -ധന്യാ ബാലകൃഷ്ണൻ,സംഘട്ടനം-പി.സി. സ്റ്റണ്ട്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, പരസ്യകല - യെല്ലോ ടൂത്ത്, പ്രോജക്റ്റ് ഹെഡ് -റിനി അനിൽകുമാർ,പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ,പിആർഒ- വാഴൂർ ജോസ്.

കുമളി, അണക്കര, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ 'പാതിരാത്രി' ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു

Related Stories

No stories found.
Pappappa
pappappa.com