'ആ നഷ്ടങ്ങൾ നഷ്ടങ്ങളല്ല,​ഗീതു ചെയ്യുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമകൾ':പാ​ർ​വ​തി

പാർവതി തിരുവോത്ത്
പാർവതി തിരുവോത്ത്ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Published on

മ​മ്മൂ​ട്ടി ചി​ത്രം ക​സ​ബ​യെക്കുറിച്ചുണ്ടായ പ​ഴ​യ വി​വാ​ദ​ങ്ങ​ളി​ൽ വീ​ണ്ടും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ന​ടി പാ​ർ​വ​തി തി​രു​വോ​ത്ത്. വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും അ​ന്ന​ത്തെ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ താ​ൻ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി പാ​ർ​വ​തി വ്യ​ക്ത​മാ​ക്കി. യാ​ഷ് നാ​യ​ക​നാ​കു​ന്ന ഗീ​തു മോ​ഹ​ൻ​ദാ​സ് സംവിധാനം ചെയ്ത ചി​ത്രം 'ടോ​ക്സി​ക്കു'​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കു​ന്ന​തി​നി​ട​യി​ലാ​ണ് പാ​ർ​വ​തി​യു​ടെ ഈ ​പ്ര​തി​ക​ര​ണം.

Must Read
'ഇതിനൊരു അന്ത്യം കാണാതെ അയാൾ ഉറങ്ങില്ല': പാർവതി ആദ്യമായി പോലീസ് വേഷത്തിൽ
പാർവതി തിരുവോത്ത്

2016-ൽ ​അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ വെ​ച്ചാ​ണ് 'ക​സബ'​യി​ലെ സ്ത്രീ​വി​രു​ദ്ധ​ത​യെ​ക്കു​റി​ച്ച് പാ​ർ​വ​തി തു​റ​ന്ന​ടി​ച്ച​ത്. അന്ന് ചിത്രത്തിന്റെ പേരുപറയാൻ മടിച്ച പാർവതിയോട് 'സേ ഇറ്റ്..സേ ഇറ്റ്..' എന്നു പറഞ്ഞ് നിർബന്ധിച്ച് കസബയെന്ന് പറയിച്ചത് ​ഗീതുവായിരുന്നു. 'ടോക്സിക്' പുറത്തുവന്നതോടെ അതിൽ സ്ത്രീകളെ ചിത്രീകരിച്ച രീതി ചൂണ്ടിക്കാട്ടി കടുത്ത വിമർശനമാണ് ​ഗീതുവിനെ നേരെ ഉയർന്നത്. ഗീതു നിർബന്ധിച്ച് മമ്മൂട്ടിച്ചിത്രത്തിന്റെ പേരു പറയിച്ചതിനെത്തുടർന്ന് പാർവതിക്ക് കരിയറിൽ വലിയ നഷ്ടങ്ങളുണ്ടായെന്നും അതേ ​ഗീതു തന്നെ സ്വന്തം സിനിമയിൽ സ്ത്രീകളെ ഉപഭോ​ഗവസ്തുക്കളെപ്പോലെ ചിത്രീകരിച്ചുവെന്നുമാണ് വിമർശകരുടെ വാദം.

പാര്‍വതി തിരുവോത്ത്
പാര്‍വതി തിരുവോത്ത്ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

'കസബ'യെ വിമർശിച്ചതോടെ വ​ലി​യ രീ​തി​യി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് പാ​ർ​വ​തി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത്. എ​ന്നാ​ൽ ആ ​സം​ഭ​വ​ത്തി​ന് ശേ​ഷ​മു​ണ്ടാ​യ ന​ഷ്ട​ങ്ങ​ൾ യ​ഥാ​ർ​ഥത്തി​ൽ ന​ഷ്ട​ങ്ങ​ള​ല്ലെ​ന്നും, അ​ത് വ്യ​ക്തി​ക​ളെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ച്ചു​വെ​ന്നു​മാ​ണ് പാ​ർ​വ​തി പു​തി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. അ​ന്ന് പ​റ​ഞ്ഞ​ത് ത​ന്നെ​യാ​ണ് ഇ​ന്നും പ​റ​യാ​നു​ള്ള​തെ​ന്നും, മ​റ്റാ​ര് എ​ന്ത് പ​റ​ഞ്ഞാ​ലും സ​ത്യം സ​ത്യ​മാ​യി ത​ന്നെ നി​ല​നി​ൽ​ക്കു​മെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

തിരുവനന്തപുരത്ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ വേ​ദി​യി​ൽ ന​ടി പാ​ർ​വ​തി തി​രു​വോ​ത്തിനോട് 'സേ ഇറ്റ്' എന്നുപറഞ്ഞ് നിർബന്ധിച്ച് 'കസബ'യുടെ പേര് പറയിക്കുന്ന ​ഗീതുമോഹൻദാസ്
തിരുവനന്തപുരത്ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ വേ​ദി​യി​ൽ ന​ടി പാ​ർ​വ​തി തി​രു​വോ​ത്തിനോട് 'സേ ഇറ്റ്' എന്നുപറഞ്ഞ് നിർബന്ധിച്ച് 'കസബ'യുടെ പേര് പറയിക്കുന്ന ​ഗീതുമോഹൻദാസ്ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

ഗീ​തു മോ​ഹ​ൻ​ദാ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ഉ​യ​ർ​ന്നു​വ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും പാ​ർ​വ​തി മ​റു​പ​ടി ന​ൽ​കി. അ​ന്ന് ആ ​വേ​ദി​യി​ൽ ഗീ​തു കൂ​ടെ​യു​ണ്ടാ​യി​രു​ന്നു എ​ന്ന​തു​കൊ​ണ്ട് അ​വ​രു​ടെ സി​നി​മ​ക​ൾ താ​ൻ പ​റ​ഞ്ഞ നി​ല​പാ​ടു​ക​ൾ​ക്ക് അ​നു​സ​രി​ച്ചാ​യി​രി​ക്ക​ണം എ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന് പാ​ർ​വ​തി പ​റ​ഞ്ഞു. ഗീ​തു​വി​ന് ത​ന്‍റേതാ​യ സ​ർഗാ​ത്മ​ക സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും അ​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ള സി​നി​മ​ക​ൾ ചെ​യ്യാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി. ഒ​രു സ്ത്രീ ​ത​ന്നെ​യാ​ണ് മ​റ്റൊ​രു സ്ത്രീ​യു​ടെ ഏ​റ്റ​വും വ​ലി​യ ശ​ത്രു എ​ന്ന രീ​തി​യി​ലു​ള്ള ചി​ന്താ​ഗ​തി​ക​ൾ വ​ച്ച് പു​ല​ർ​ത്താ​ൻ താ​ൻ ത​യാ​റ​ല്ലെ​ന്നും പാ​ർ​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു. താ​ൻ 'കസബ'യെക്കുറിച്ച് സം​സാ​രി​ക്കു​ന്ന​തി​ന് മു​മ്പു ത​ന്നെ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ ചി​ത്ര​ത്തി​നെ​തി​രെ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു​വെ​ന്നും ന​ടി ഓ​ർ​മി​പ്പി​ച്ചു.

Pappappa
pappappa.com