'ഇതിനൊരു അന്ത്യം കാണാതെ അയാൾ ഉറങ്ങില്ല': പാർവതി ആദ്യമായി പോലീസ് വേഷത്തിൽ

'ഇതിനൊരു അന്ത്യം കാണാതെ അയാൾ ഉറങ്ങില്ല': പാർവതി ആദ്യമായി പോലീസ് വേഷത്തിൽ
Published on

പിസ്റ്റൾ നമ്പർ 16347271...തുടക്കം ഈ ‌നമ്പർ പറഞ്ഞാണ്. അവിടെ 'പ്രഥമദൃഷ്ട്യാ കുറ്റക്കാരു'ടെ കാഴ്ചകൾ ആരംഭിക്കുന്നു. പിന്നീട് പോലീസ് ട്രെയിനിങ് ക്യാമ്പിന്റെ ദൃശ്യങ്ങൾ...പാർവതിയും മാത്യു തോമസും സിദ്ധാർത്ഥ് ഭരതനും ഉണ്ണി മായയും...അവരുടെ മുഖങ്ങളിലെ ഭയം, പോലീസ് സ്റ്റേഷന് അകത്തുള്ള കുറെയധികം ദൃശ്യങ്ങൾ...ടീസർ നല്കുന്നത് ഉദ്വേ​ഗജനകമായ കാഴ്ചകൾ തന്നെ. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ആരൊക്കെയാണ്? സെപ്റ്റംബർ 11ന് അതിന് ഉത്തരം ലഭിക്കും.

Must Read
'ലോ ആന്റ് ഓർഡർ' റിലീസ് വീണ്ടും മാറ്റി; മമ്മൂട്ടി-ദുൽഖർ ക്ലാഷ് ഒഴിവായി
'ഇതിനൊരു അന്ത്യം കാണാതെ അയാൾ ഉറങ്ങില്ല': പാർവതി ആദ്യമായി പോലീസ് വേഷത്തിൽ

ഒരു ഗംഭീര പോലീസ് ക്രൈം ത്രില്ലറിന്‍റെ പ്രതീക്ഷയാണ് ഈ ടീസറിലുള്ളത്. 'കുറ്റം എന്നെങ്കിലും മറനീക്കി പുറത്തുവരും ആ ഒരു ദിവസത്തിനുവേണ്ടി ഞാൻ കാത്തിരിക്കും' എന്നുപറയുന്ന വിജയരാഘവനെയും ചാനൽക്യാമറകളുടെ കണ്ണുകൾക്കുനടുവിൽ പോലീസ് വാനിലിരിക്കുന്ന പാർവതിയെയും കാണുമ്പോൾ പോലീസുകാർക്കിടയിൽ നടക്കുന്ന കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം എന്ന സൂചനയാണ് ലഭിക്കുന്നത്.

'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ടീസറിൽ നിന്ന്
'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ'. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ബിഗ് ബജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. പാർവതി തിരുവോത്താണ് ഈ വേഷം ചെയ്യുന്നത്.

'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ടീസറിൽ നിന്ന്
'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

'ഉള്ളൊഴുക്ക്' എന്നസിനിമക്ക് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്. സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പോലീസ് വേഷമാണിത്. പാർത്ഥിപന്‍, വിനയ് ഫോർട്ട്അ സീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്.

'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ടീസറിൽ നിന്ന്
'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ത്രില്ലർ സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് പി.എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. റോബി വർ​ഗീസ് രാജ് ക്യാമറയും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. മുജീബ് മജീദ് ആണ് സംഗീതം.

'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ടീസറിൽ നിന്ന്
'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ -മനോജ് കുമാർ പി, ലൈൻ പ്രൊഡ്യൂസർ -ദീപക് രാജ, പ്രൊഡക്ഷൻ കൺട്രോളർ -സനൂപ് ചങ്ങനാശ്ശേരി, ഫിനാൻസ് കൺട്രോളർ ജോസഫ് കെ തോമസ്,സൗണ്ട് ഡിസൈൻ ജയദേവൻ ചക്കടത്ത്, കലാസംവിധാനം മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ, മേക്കപ്പ് അമൽ ചന്ദ്രൻ, ആക്ഷൻ - കലൈ കിംഗ്‌സൺ, വസ്ത്രാലങ്കാരം - സമീറ സനീഷ്, പിആർഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പി ആർ -ടാഗ് 360 ഡിഗ്രി, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്‌, പബ്ലിസിറ്റി ഡിസൈൻ- റോസ്റ്റഡ് പേപ്പർ.

'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ടീസറിൽ നിന്ന്
'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

കോട്ടയം, തൃശൂർ, കോയമ്പത്തൂർ, ബാംഗ്ലൂർ, ആലപ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളായിരുന്നു സിനിമയുടെ ലൊക്കേഷനുകൾ. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.

Pappappa
pappappa.com