കഥകളുടെ യാത്രയ്ക്ക് തുടക്കം,പപ്പപ്പ യൂട്യൂബ് ചാനലിനെ അവതരിപ്പിച്ച് മോഹൻലാൽ

കഥകളുടെ യാത്രയ്ക്ക് തുടക്കം,പപ്പപ്പ യൂട്യൂബ് ചാനലിനെ അവതരിപ്പിച്ച് മോഹൻലാൽ
Published on

മലയാളത്തിലെ ആദ്യത്തെ മുഴുവൻ സമയ സിനിമാ വെബ്സൈറ്റായ പപ്പപ്പ ഡോട് കോമിന് ഒരു തുടർച്ച സംഭവിക്കുന്നു. പപ്പപ്പയുടെ യൂട്യൂബ് ചാനൽ മലയാളത്തിന്റെ മഹാതാരം മോഹൻലാൽ പ്രേക്ഷകർക്കായി അവതരിപ്പിച്ചു. പപ്പപ്പ ഡോട് കോമിലെ ആദ്യ വീഡിയോയിലെ നായകനും അദ്ദേഹമാണ്. 'കഥയാത്ര' എന്നുപേരിട്ട ഡോക്യുഫിക്ഷന്റെ ടീസർ തന്റെ സോഷ്യൽമീഡിയ ഹാൻഡിലുകളിലൂടെ പങ്കിട്ടുകൊണ്ടാണ് മോഹൻലാൽ പപ്പപ്പയുടെ വീഡിയോ പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്.

Must Read
'ഒന്നുമുതൽ നൂറുവരെ...' മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലെ 12 മികച്ചസിനിമകൾ
കഥകളുടെ യാത്രയ്ക്ക് തുടക്കം,പപ്പപ്പ യൂട്യൂബ് ചാനലിനെ അവതരിപ്പിച്ച് മോഹൻലാൽ

മലയാളികളുടെ മനസ്സിൽ ഇന്നും തോരാതെ നില്കുന്ന ഓർമയായ 'തൂവാനത്തുമ്പികളു'ടെ പശ്ചാത്തലം നിറയുന്നതാണ് ടീസർ. പത്മരാജൻ സംവിധാനം ചെയ്ത ആ സിനിമയിൽ മണ്ണാറത്തൊടി ജയകൃഷ്ണൻ എന്ന നായകകഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിന്റെ ഉജ്വലമായ ഭാവങ്ങളും വോയ്സ് ഓവറുമാണ് ഇതിന്റെ ആകർഷണം. ലാലിനൊപ്പം മറ്റൊരാൾ കൂടി ടീസറിലുണ്ട്. അതാരാണ് എന്നതാണ് 'കഥയാത്ര'യുടെ സസ്പെൻസ്. 'കഥയാത്ര'യുടെ പൂർണരൂപം അടുത്ത വീഡിയോയായി പപ്പപ്പ യൂട്യൂബ് ചാനലിൽ ഉടൻ റിലീസ് ചെയ്യും.

മഞ്ജുവാരിയർ,ഷാജി കൈലാസ്,എ.കെ.സാജൻ,കലൂർ ഡെന്നീസ്,അനുമോൾ.. എന്നിങ്ങനെ മലയാളസിനിമയിലെ പ്രശസ്തരെയും ബി.ജയചന്ദ്രൻ, രാജൻപൊതുവാൾ,ജി.ഷഹീദ് തുടങ്ങിയവരടങ്ങുന്ന മുതിർന്ന പത്രപ്രവർത്തകരെയും, മമ്മൂട്ടിയുടെ പി.ആർ.ഒ റോബർട്ട് കുര്യാക്കോസ്,പ്രശസ്ത സംവിധായകൻ കെ.ജി.ജോർജിന്റെ മകൾ താരാ കെ.ജോർജ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരെയും കോളമിസ്റ്റുകളായി അണിനിരത്തിക്കൊണ്ടും വ്യത്യസ്തതയും ഉൾക്കനവുമുള്ള ഉള്ളടക്കം സമ്മാനിച്ചുകൊണ്ടും ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധപിടിച്ചു പറ്റിയ ഓൺലൈൻ പ്ലാറ്റ്ഫോമാണ് പപ്പപ്പ ക്രിയേറ്റീവ് ഫാക്ടറിക്ക് കീഴിലുള്ള പപ്പപ്പ ‍‍ഡോട് കോം.

വിവിധ സിനിമാഇൻഡസ്ട്രികളിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകളും ദിവസം മുഴുവൻ അപ്ഡേറ്റ് ചെയ്യുന്ന ഈ വെബ്സൈറ്റിൽ ലഭ്യമാണ്. ദീർഘകാലം മാതൃഭൂമിയിൽ പത്രപ്രവർത്തകനായിരുന്ന ശരത്കൃഷ്ണയാണ് പപ്പപ്പ ഡോട് കോം എഡിറ്റർ-ഇൻ-ചീഫ്. പപ്പപ്പ ക്രിയേറ്റീവ് ഫാക്ടറിയുടെ സ്ഥാപകനും അദ്ദേഹമാണ്.

പപ്പപ്പ ക്രിയേറ്റീവ് ഫാക്ടറിക്ക് കീഴിലുള്ള രണ്ടാമത്തെ പ്ലാറ്റ്ഫോമായി പപ്പപ്പ യൂട്യൂബ് ചാനലെത്തുമ്പോൾ ഉള്ളടക്കത്തിന്റെ ഉൾക്കരുത്തുതന്നെയാണ് പ്രധാന ആകർഷണം. Beyond Content,A New Continent എന്നതാണ് പപ്പപ്പ വീഡിയോ പ്ലാറ്റ്ഫോം മുന്നോട്ടുവയ്ക്കുന്ന വാ​ഗ്ദാനം. ഒരു പ്രീമിയം സ്റ്റോറി ടെല്ലിങ് സ്പേസ് ആണിത്. ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യഭാഷയിലൊരുങ്ങുന്നതാകും ഇതിലെ വീഡിയോകൾ. ഈ ദൃശ്യലോകം സിനിമയെ ആഴത്തിൽ അന്വേഷിക്കുന്നു. ഒറിജിനൽ വിഷ്വൽ സ്റ്റോറികളും പുതുമയുള്ള പ്രോ​ഗ്രാമുകളും ഇതിലുണ്ടാകും. ഒപ്പം സിനിമയെ രൂപപ്പെടുത്തുന്നവരുടെ പറയാത്ത യാത്രകളും അപൂർവ നിമിഷങ്ങളും അഭിമുഖങ്ങളും.

ഇവിടെ യഥാർത്ഥ ജീവിതങ്ങളാണ് മറക്കാനാവാത്ത കഥകൾക്ക് പ്രചോദനമാകുന്നത്. ഓരോ കഥയും വെറും വിവരണമല്ല, അനുഭവമാണ്. സിനിമയെന്നത് വിനോദമല്ലെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ഇത് നിങ്ങളുടെ ഇടമാണ്. വരിക... വെറും കോണ്ടന്റിനുമപ്പുറം പുതിയൊരു കോണ്ടിനെന്റിലേക്ക്...

Related Stories

No stories found.
Pappappa
pappappa.com