ലോകം കീഴടക്കാന്‍ മലയാള സിനിമ; കൈകോര്‍ത്ത് പനോരമ സ്റ്റുഡിയോസും ഫാര്‍സ് ഫിലിമും

ദൃശ്യം-3 പോസ്റ്റർ
'ദൃശ്യം-3' പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

മലയാള സിനിമയുടെ അതിരുകള്‍ മായുകയാണ്. കഥ പറച്ചിലിലെ വൈവിധ്യം കൊണ്ട് മലയാള ചിത്രങ്ങള്‍ ആഗോള ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ്. പ്രമുഖ നിര്‍മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും അന്താരാഷ്ട്ര വിതരണക്കാരായ ഫാര്‍സ് ഫിലിമും തമ്മിലുള്ള പുതിയ കരാര്‍ മലയാള സിനിമയുടെ ആഗോള സ്വാധീനം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പായി മാറും.

Must Read
ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു, 'ദൃശ്യം 3' ഏപ്രില്‍ 2ന്
ദൃശ്യം-3 പോസ്റ്റർ

നാല് വമ്പന്‍ ചിത്രങ്ങളുടെ വിദേശ വിതരണാവകാശമാണ് ഫാര്‍സ് ഫിലിം സ്വന്തമാക്കിയത്. ഹോളിവുഡ്, ബോളിവുഡ് സിനിമകളുടെ വിതരണരംഗത്തെ തങ്ങളുടെ കരുത്തുറ്റ ശൃംഖല ഉപയോഗിച്ച് മലയാള സിനിമയെ കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം. കരാറിന് കീഴില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുന്ന ചിത്രങ്ങള്‍ ഇവയാണ്:

'അനോമി' പോസ്റ്റർ
'അനോമി' പോസ്റ്റർഅറേഞ്ച്ഡ്

അനോമി (റിലീസ്-ഫെബ്രുവരി 6)- റഹ്‌മാന്‍, ഭാവന എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം വിദേശ വിപണിയില്‍ വലിയ പ്രതീക്ഷയാണു നല്‍കുന്നത്.

ദൃശ്യം 3 (റിലീസ്-ഏപ്രില്‍ 2)- മലയാളത്തിലെ എക്കാലത്തെയും വലിയ ത്രില്ലര്‍ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം. മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്റെ ചിത്രം ആഗോളതലത്തില്‍ റെക്കോര്‍ഡ് റിലീസിനാണ് ഒരുങ്ങുന്നത്.

ടിക്കി ടാക്ക- ആസിഫ് അലി നായകനാകുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

കുഞ്ചാക്കോ ബോബന്‍, ലിജോമോള്‍ ജോസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പനോരമ സ്റ്റുഡിയോസ് ഒരുക്കുന്ന ചിത്രം.(പ്രൊഡക്ഷന്‍ നമ്പര്‍ 3)

'ടിക്കി ടാക്ക' പോസ്റ്റർ
'ടിക്കി ടാക്ക' പോസ്റ്റർഅറേഞ്ച്ഡ്

മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ വലിയ പ്രാധാന്യമുണ്ടെന്നുംകഥയ്ക്കും കഴിവുള്ള താരങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്ന സിനിമകള്‍ക്ക് ഫാര്‍സ് ഫിലിമിന്റെ വിതരണക്കരുത്ത് വലിയ മുതല്‍ക്കൂട്ടാകുമെന്നും പനോരമ സ്റ്റുഡിയോസ് ചെയര്‍മാന്‍ കുമാര്‍ മംഗത് പഥക് പറഞ്ഞു.

ഫാര്‍സ് ഫിലിം, വിദേശ വിപണിയിലെ വിതരണ ശൃംഖലയില്‍ അതികായന്മാരാണ്. മലയാള സിനിമയുടെ ഉള്ളടക്കത്തിലുള്ള വിശ്വാസമാണ് ഇത്തരമൊരു വമ്പന്‍ കരാറിലേക്ക് അവരെ നയിച്ചത്. 'ദൃശ്യം 3' പോലുള്ള സിനിമകള്‍ക്ക് വിദേശ രാജ്യങ്ങളിലുള്ള വന്‍ ആരാധകവൃന്ദത്തെ കൃത്യമായി ലക്ഷ്യം വയ്ക്കാന്‍ ഈ പങ്കാളിത്തം സഹായിക്കും. വരും നാളുകളില്‍ മലയാള സിനിമയുടെ ആഗോള കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ മാറ്റിമറിക്കാന്‍ പോകുന്ന വിപ്ലവത്തിന്റെ തുടക്കമാണിതെന്ന് ചലച്ചിത്രലോകം വിലയിരുത്തുന്നു.

Related Stories

No stories found.
Pappappa
pappappa.com