അടിയന്തിരാവസ്ഥയുടെ കഥയുമായി 'ഒഴിയാതെ' ജൂൺ 25ന് തിയേറ്ററുകളിലേക്ക്

'ഒഴിയാതെ' പോസ്റ്റർ
'ഒഴിയാതെ' പോസ്റ്റർഅറേഞ്ച്ഡ്
Published on

1970കളിൽ അടിയന്തിരാവസ്ഥയിൽ ഇന്ത്യയിലെ സാധാരണക്കാർക്കുനേരെ അഴിച്ചുവിട്ട ഭരണകൂട ഭീകരതയുടെ നീറുന്ന കനലുകളിൽ നിന്ന് ഊതിപ്പെരുക്കിയെടുത്ത് ഫറൂഖ് അബ്ദുൾ റഹിമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒഴിയാതെ' ജൂൺ 25ന് പ്രദർശനത്തിനെത്തുന്നു. ഇൻസൈറ്റ് ദ് ക്രീയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽമേതിൽ കോമളൻകുട്ടി നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സോണി സുകുമാരൻ നിർവഹിക്കുന്നു.

Must Read
ഉച്ചത്തിൽ ചിരിച്ചപ്പോഴും ചിരിപ്പിച്ചപ്പോഴും ഉള്ളിലെ ആഴങ്ങളിലേക്ക് നോക്കി കരഞ്ഞയാൾ
'ഒഴിയാതെ' പോസ്റ്റർ

മേതിൽ സതീശൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ-പ്രേംസായ്, കല-പ്രമോദ് പള്ളിയിൽ, കോസ്റ്റ്യൂം-ലത മോഹൻ, സൗണ്ട് ഡിസൈൻ ആന്റ് മിക്സ്-ഗണേഷ് മാരാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബിൻസ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ-രാധാകൃഷ്ണൻ ചേലേരി, വിതരണം-സനോജ് സലാഹൂദ്ദീൻ,സൻഹ സ്റ്റുഡിയോ ,പിആർഒ- എ.എസ് ദിനേശ്.

Pappappa
pappappa.com