'ഒരു വട്ടം കൂടി' തിരുവനന്തപുരത്തും തമിഴ്നാട്ടിലുമായി പൂർത്തിയായി

'ഒരു വട്ടം കൂടി'പോസ്റ്റർ
'ഒരു വട്ടം കൂടി'പോസ്റ്റർഅറേഞ്ച്ഡ്
Published on: 

കൃഷ്ണാരവം പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് വടകോട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു വട്ടം കൂടി' എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് തിരുവനന്തപുരത്തും തമിഴ്നാട്ടിലുമായി പൂർത്തിയായി. സംവിധായകൻ രാജേഷ് വടകോട്, പുതുമുഖം റോബിൻ വിൽസെറ്റ് എന്നിവർ നായകരാകുന്ന ഈ സിനിമയിൽ നീനു,ആര്യ,തലയൻ ജയചന്ദ്രൻ,ജലദ ഭാസ്കർ, ജൈനന്ദ്രകുമർ, യദു,വിജയ് ശങ്കർ,അനിൽ നെയ്യാറ്റിൻകര, ദേവിക തുടങ്ങിയവരും അഭിനയിക്കുന്നു.

Must Read
മുസ്തഫയും ജീവയും ഒന്നിക്കുന്ന സിനിമയ്ക്ക് തുടക്കം
'ഒരു വട്ടം കൂടി'പോസ്റ്റർ

പ്രദീഷ് അരുവിക്കര, പ്രദീപ് എസ് നായർ, സൂര്യ വിനോദ് എന്നിവർ എഴുതിയ വരികൾക്ക് ശ്രീനാഥ് എസ് വിജയ് സംഗീതം പകരുന്നു. സൂരൻജ്,ശ്രീ നാഥ് എസ് വിജയ്, ബി.കൃഷ്ണമൂർത്തി, ഭവാനി,ഷൈൽ ഡാനിയെൻ,വിഷ്ണു മോഹനൻ എന്നിവരാണ് ഗായകർ. ഛായാഗ്രഹണം-അജയ്,എഡിറ്റിങ്-അനിൽ ജോൺ,ഡിസൈനർ- കാർത്തിക്,ചീഫ് അസോസിയേറ്റ് അഭിലാഷ്, അസോസിയേറ്റ് ഡയറക്ടർ-അഭിനവ്, പ്രൊഡക്ഷൻ കൺട്രോളർ-പത്മ കുമാർ,മേക്കപ്പ്-സന്ധ്യ രാജേഷ്, വസ്ത്രാലങ്കാരം-ജയപ്രസാദ്,ആർട്ട്-പ്രശാന്ത്,പിആർഒ-എ.എസ് ദിനേശ്.