
ഇരു വശത്തും തോക്കുധാരികളായി കുഞ്ചാക്കോ ബോബനും സംവിധായകൻ ചിദംബരവും. നടുവിൽ 'അമ്പാൻ' കഥാപാത്രത്തിന്റെ എന്നുവിളിപ്പേരുവീണ സജിൻഗോപു. ഇവർക്കിടയിൽ ദയനീയഭാവത്തോടെ ദിലീഷ് പോത്തൻ. നാലുപേരും ഇങ്ങനെ കാണപ്പെടുന്നത് ഒരു ഫസ്റ്റ് ലുക് പോസ്റ്ററിലാണ്- രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. ഇതു നല്കുന്ന ദുരൂഹതയും, സസ്പെൻസും, ഉദ്വേഗവും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയുയർത്തുന്നു.
'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാളിൻ്റെ ഈ ചിത്രത്തിലെയും നായകൻ കുഞ്ചാക്കോ ബോബനാണ്. വയനാടിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' മാജിക്ക് ഫ്രെയിംസ് ആന്റ് ഉദയാ പിക്ചേഴ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ചേർന്നു നിർമ്മിക്കുന്നു.
സുധീഷ്, രാജേഷ് മാധവൻ, ശരണ്യ, ദിവ്യ വിശ്വനാഥ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഡോൺ വിൻസൻ്റിൻ്റെതാണ് സംഗീതം. ഛായാഗ്രഹണം -അർജുൻ സേതു, എഡിറ്റിങ് -മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർമാർ - സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്. പ്രൊജക്ട് ഹെഡ് -അഖിൽ യശോധരൻ, ഡിസ്ട്രിബ്യൂഷൻ ഹെഡ് -ബബിൻ ബാബു, ആർട്ട് -ഇന്ദുലാൽ കവീദ്, മേക്കപ്പ് -റോണക്സ് സേവ്യർ.കോസ്റ്റ്യൂം -മെൽവി ജെ, പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ. മാജിക്ക് ഫ്രെയിംസ് ചിത്രം തീയറ്ററുകളിലെത്തിക്കും.