

ശ്രീനാഥ് ഭാസിയെ പ്രധാന കഥാപാത്രമാക്കി റമീസ് രചനയും സംവിധാനവും നിര്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഒറിജിനല്' ഒക്ടോബര് 23-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര് പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവര്ത്തകര് റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ടൈം ട്രാവല് പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. അഭിറാം രാധാകൃഷ്ണന്, രാജേഷ് മാധവന്, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോര്ജ്, സ്റ്റീനി ഫ്രാന്സിസ്, ഗോകുലന്, അനീഷ് ഗോപിനാഥ്, അരുണ് പ്രദീപ്, സുബിന് താര്സന് തുടങ്ങിയ വന് താരനിര തന്നെ ചിത്രത്തില് അണിനിരക്കുന്നുണ്ട്.
മാസ് മീഡിയ, സിക് ഫിലിംസ് എന്നിവയുടെ ബാനറില് ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിര്മ്മാണം ഹര്ഷദാണ് നിര്വ്വഹിക്കുന്നത്. ഫൈസല് ഫട്ലിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും ഇലക്ട്രോണിക് കിളി സംഗീതസംവിധാനവും നിര്വഹിക്കുന്നു. ബിജു മേനോന് നായകനായ 'അവറാച്ചന് ആന്ഡ് സണ്സ്' എന്ന ചിത്രത്തിലാണ് ശ്രീനാഥ് ഭാസി ഒടുവിൽ പ്രേക്ഷകര്ക്കു മുന്നിലെത്തിയത്.