

ഷറഫുദീന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. 'ഫാമിലി ട്രിപ്പ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ താരം തന്നെയാണ് നിര്‍മിക്കുന്നത്. രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഷര്‍ഫുവും ഷമാല്‍ സുലൈമാനും ചേര്‍ന്നാണ്.
ചിത്രത്തില്‍ വീണ നന്ദകുമാര്‍, ജാഫര്‍ ഇടുക്കി, ഗാര്‍ഗി അനന്തന്‍, വേദ ശങ്കര്‍, ബാലതാരം അഭിമന്യു എന്നിവരും പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. റെഡാക്റ്റഡ് സ്റ്റുഡിയോസിന്റെ പങ്കാളിത്തത്തോടെ കാര്‍ത്തികേയന്‍ എസ്, ഷാജന്‍ ജി എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് ഷറഫുദീന്‍ ചിത്രം നിര്‍മിക്കുന്നത്.
'ഫാമിലി ട്രിപ്പ്' കൂടാതെ മറ്റ് നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളും ഷറഫുദീന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ബാച്ചിലര്‍ പാര്‍ട്ടി 'ദ്യു', നിവിന്‍ പോളി-നയന്‍താര കൂട്ടുകെട്ടിലെത്തുന്ന 'ഡിയര്‍ സ്റ്റുഡന്റ്‌സ്' തുടങ്ങിയവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.