

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(എൻഐഎ)എന്ന വാക്ക് വാർത്തകളിലൂടെ മാത്രമാണ് നമുക്ക് പരിചയം. ഭാരതത്തിന്റെ അഭിമാനമായ അന്വേഷണസംഘത്തിന്റെയും അവരുടെ ഓപ്പറേഷനുകളുടെയും ത്രസിപ്പിക്കുന്ന കഥയുമായി ഒരു മലയാളസിനിമ വരികയാണ്- ജയസൂര്യ നായകനാകുന്ന 'ഓപ്പറേഷൻ ത്രാൾ'.
തിരുവോണദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ അത്യുജ്വലമേക്കിങ്ങും ജയസൂര്യയുടെ സ്ക്രീൻപ്രസൻസും കൊണ്ട് സമ്പന്നമാണ്. മലയാളത്തിന് അഭിമാനിക്കാനാകുന്ന മിലിട്ടറി ആക്ഷന്‍ ചിത്രമായിരിക്കും രതീഷ് വേഗ സംവിധാനം ചെയ്യുന്ന 'ഓപ്പറേഷന്‍ ത്രാൾ' എന്ന് ഉറപ്പു നല്കുന്നതാണ് ഒരു മിനിറ്റും 13 സെക്കന്റുമുള്ള ടീസർ.
ജമ്മു കാശ്മീരിലെ ഭീകരാക്രമണങ്ങളും അതിനെ ഇല്ലാതാക്കാൻ ഭാരതം നടത്തുന്ന രഹസ്യ സൈനിക നീക്കങ്ങളുമാണ് ചിത്രത്തിന്റെ കാതല്‍. ജമ്മു കാശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന യഥാര്‍ഥ ഏറ്റുമുട്ടലുകളെ ആസ്പദമാക്കിയാണ് സിനിമ. എന്‍ഐഎ ഓഫീസറായ ഹര്‍ഷവര്‍ദ്ധന്‍ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്.
റിതിക സിങ്, മുരളി ശര്‍മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാര്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, കാവ്യ ഷെട്ടി, ആന്‍സണ്‍ പോള്‍, സിറാജുദ്ദീന്‍ എന്നിവര്‍ക്ക് പുറമേ വിക്രം കൊച്ചാര്‍, യാഷ് പാല്‍ ഗേര, മിര്‍ സര്‍വാര്‍ തുടങ്ങിയ പ്രമുഖ ഹിന്ദി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കേരളത്തിനു പുറമെ, തമിഴ്‌നാട്, ഡല്‍ഹി, കുളു-മണാലി, മസൂറി, ലാഡാക്ക് എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലായി ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാണം സുനിമോള്‍ ജോബിയാണ്. രതീഷ് വേഗ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഗീതം, പശ്ചാത്തല സംഗീതം എന്നിവ നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി പുറത്തുവിട്ട 'ജയ് ഹോ' എന്ന് തുടങ്ങുന്ന ഹിന്ദി ഗാനം ആലപിച്ചിരിക്കുന്നത് ധുരന്ധര്‍: ദ് റിവെഞ്ച്' എന്ന ചിത്രത്തിലെ 'ആരി ആരി' എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ സുധീര്‍ യദുവംശിയാണ്.
സുനിമോൾ ജോബി സഹനിർമാതാവായെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജോസും എഡിറ്റിങ് ഷഫീഖ് വി.ബിയും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി എന്നിവർ നിർവ്വഹിക്കുന്നു.
കലാസംവിധാനം: സുനീഷ് സോദരൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ: ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്‌സിങ്: എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ: വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ്: ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം.