എൻഐഎ ഉദ്യോ​ഗസ്ഥനായി ജയസൂര്യ,'ഓപ്പറേഷന്‍ ത്രാല്‍' ഫസ്റ്റ് ലുക്ക് പുറത്ത്

'ഓപ്പറേഷൻ ത്രാൽ' ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ ജയസൂര്യ
'ഓപ്പറേഷൻ ത്രാൽ' ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ ജയസൂര്യകടപ്പാട്-ഫേസ്ബുക്ക്
Published on

ജയസൂര്യയെ നായകനാക്കി സംഗീത സംവിധായകന്‍ രതീഷ് വേഗ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഓപ്പറേഷന്‍ ത്രാല്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. എന്‍ഐഎ ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. രാജ്യത്തെ സുപ്രധാന രഹസ്യാന്വേഷണ ദൗത്യങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

Must Read
ആ​ടി​നും ക​ത്ത​നാ​ർ​ക്കും ശേ​ഷം വീ​ണ്ടും ജയസൂര്യഫാ​ന്‍റ​സി;'മാ​യ​ൻ' വരുന്നു
'ഓപ്പറേഷൻ ത്രാൽ' ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ ജയസൂര്യ

കാശ്മീരിലെ സൈനിക വാഹനവ്യൂഹത്തിനു നേരെയുണ്ടാകുന്ന മാരകമായ ആക്രമണത്തെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. രാഷ്ട്രീയവും ദേശസ്നേഹവും തമ്മിലുള്ള നേര്‍ത്ത അതിര്‍വരമ്പുകളെ വിശകലനം ചെയ്യുന്ന ചിത്രം, യഥാര്‍ഥ ദേശസ്നേഹം എന്താണെന്ന് അന്വേഷിക്കുന്നു. ഗുഡ് വിൽ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തിലാണ് ചിത്രം നിര്‍മിക്കുന്നത്.

'ഓപ്പറേഷൻ ത്രാൽ' ഫസ്റ്റ്ലുക്ക് പോസ്റ്റർ
'ഓപ്പറേഷൻ ത്രാൽ' ഫസ്റ്റ്ലുക്ക് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും ആവേശകരവുമായ പ്രോജക്ടുകളിലൊന്നാണ് 'ഓപ്പറേഷന്‍ ത്രാല്‍' എന്ന് ജയസൂര്യ പറഞ്ഞു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ശക്തമായ കഥാപരിസരമാണ് ചിത്രത്തിന്റേതെന്നും യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് വലിയൊരു സിനിമാനുഭവം സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദൃശ്യരായ പോരാളികള്‍ രാജ്യത്തിനായി നടത്തുന്ന പോരാട്ടങ്ങളെ ആദരിക്കാനുള്ള ശ്രമമാണു ചിത്രമെന്നു സംവിധായകനും വ്യക്തമാക്കി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം തിയേറ്ററുകളിലെത്തും.

Pappappa
pappappa.com