ലുങ്കിയുടുത്ത് കു.ബോ,കൂടെ മഞ്ജു..ഇനി 'നേരെ ചൊവ്വ'

കുഞ്ചാക്കോ ബോബനും മഞ്ജു വാരിയരും ഒന്നിക്കുന്ന ‘നേരെ ചൊവ്വ’യുടെ പ്രൊമോ വീഡിയോയിൽ നിന്ന്
കുഞ്ചാക്കോ ബോബനും മഞ്ജു വാരിയരും ഒന്നിക്കുന്ന ‘നേരെ ചൊവ്വ’യുടെ പ്രൊമോ വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്
Published on

ഒരു പതിറ്റാണ്ടിന് ശേഷം കുഞ്ചാക്കോ ബോബനും മഞ്ജു വാരിയരും ഒന്നിക്കുന്ന ചിത്രം ‘നേരെ ചൊവ്വ’ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ലുങ്കി മടക്കിയുടുത്ത്, നാടൻ ലുക്കിൽ കുഞ്ചാക്കോ ബോബൻ പുറം തിരിഞ്ഞു നിൽക്കുന്ന ടൈറ്റിൽ പോസ്റ്ററിൽ ചൊവ്വാ ഗ്രഹമാണ് പശ്ചാത്തലം. പോസ്റ്ററിനൊപ്പം, ചൊവ്വാ യാത്രയ്ക്കായി ഒരുങ്ങുന്ന വേഷവിധാനങ്ങളോടു കൂടിയുള്ള കുഞ്ചാക്കോബോബന്റെ, പ്രൊമോ വീഡിയോ ഏറെ രസകരമാണ്.

Must Read
കിമോണോയിട്ട ഞാൻ തന്നെയായിരുന്നു ചപ്പാത്തി വിരൽകൊണ്ടുമുറിച്ചുകഴിച്ച ചിക്കാക്കോ നാ​ഗസാക്കി
കുഞ്ചാക്കോ ബോബനും മഞ്ജു വാരിയരും ഒന്നിക്കുന്ന ‘നേരെ ചൊവ്വ’യുടെ പ്രൊമോ വീഡിയോയിൽ നിന്ന്

മലയാളികൾക്ക് അത്രത്തോളം പരിചിതമല്ലാത്ത, നർമം കോർത്തിണക്കിയുള്ള സയൻസ് ഫിക്ഷൻ ചിത്രമായാണ് ‘നേരെ ചൊവ്വ’ പുറത്തിറങ്ങുന്നത് എന്നാണ് സൂചന.കു.ബോ എന്ന ചുരുക്കപ്പേരിൽ കുഞ്ചാക്കോ ബോബനെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിൽ പ്രഖ്യാപനത്തിന് മുമ്പായുള്ള പോസ്റ്ററുകൾ പുറത്തുവന്നത്.

‘നേരെ ചൊവ്വ’ഫസ്റ്റ് ലുക്ക് പോസ്റ്റർ
‘നേരെ ചൊവ്വ’ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്

വി ആന്റ് വി ഗ്ലോബൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനീഷ് വർഗ്ഗീസ് നിർമ്മിക്കുന്ന ‘നേരെ ചൊവ്വ’, ‘ഫാലിമി’ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ അസോസിയേറ്റ് ഡിറക്ടർ ആയ രഞ്ജിത് വർമയാണ് സംവിധാനം ചെയ്യുന്നത്. ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ ജോഡിയായിരുന്നു കുഞ്ചാക്കോബോബനും മഞ്ജു വാരിയരും. രാജേഷ് പിള്ളയുടെ ‘വേട്ട’യ്ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘നേരെ ചൊവ്വ.’

കുഞ്ചാക്കോ ബോബനും മഞ്ജു വാരിയരും ഒന്നിക്കുന്ന ‘നേരെ ചൊവ്വ’യുടെ പ്രൊമോ വീഡിയോയിൽ നിന്ന്
കുഞ്ചാക്കോ ബോബനും മഞ്ജു വാരിയരും ഒന്നിക്കുന്ന ‘നേരെ ചൊവ്വ’യുടെ പ്രൊമോ വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ഫാലിമി, തലൈവർ തമ്പി തലൈമയിൽ എന്നീ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകൻ നിതീഷ് സഹദേവ് ഈ ചിത്രത്തിൽ ക്രിയേറ്റീവ് പ്രൊഡ്യൂസറായുണ്ട്. മാർട്ടിൻ ജോർജ്ജ് ആറ്റവേലിൽ ആണ് എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ.

രചന: രമേഷ് രഞ്ജിത്, സനിഷ് സുബ്രഹ്മണ്യൻ, ഛായാഗ്രഹണം: ബബ്ലു അജു, സംഗീത സംവിധാനം: അങ്കിത് മേനോൻ, വസ്ത്രാലങ്കാരം: മെൽവി ജെ, ആർട്ട് ഡിറക്ടർ: അജി കുറ്റിയാണി, പ്രോജെക്ട് സപ്പോർട്ട്: ധന്യ വിനിഷ്, ചീഫ് അസോസിയേറ്റ് ഡിറക്ടർ: അനീഷ് ജോർജ്ജ്, വിതരണം: മാജിക് ഫ്രെയിംസ് റിലീസ്, ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, റീ റെക്കോർഡിങ് മിക്സർ: ഫസൽ എ ബക്കർ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പിആർഒ: ഹെയിൻസ്.

Related Stories

No stories found.
Pappappa
pappappa.com