നവ്യ നായരുടെ മാതം​ഗി നൃത്തോത്സവം ഒക്ടോബർ രണ്ടുമുതൽ കൊച്ചിയിൽ

മാതം​ഗി ഫെസ്റ്റിവൽ- 2026 ബ്രോഷറിൽ നിന്ന്
മാതം​ഗി ഫെസ്റ്റിവൽ- 2026 ബ്രോഷറിൽ നിന്ന്അറേഞ്ച്ഡ്
Published on: 

നടിയും നർത്തകിയുമായ നവ്യ നായരുടെ നേതൃത്വത്തിലുള്ള മാതം​ഗി ഫെസ്റ്റിവൽ- 2026 ഒക്ടോബർ രണ്ടുമുതൽ ആറുവരെ കൊച്ചി ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കും. ഇന്ത്യയിലെ പ്രശസ്തരായ നർത്തകർ അണിനിരക്കുന്ന ഈ വർഷത്തെ നൃത്തോത്സവത്തിന്റെ പ്രത്യേകത 'പരമ്പര ദ് നെക്സ്റ്റ് ജനറേഷൻ' എന്ന ആശയമാണ്.

Must Read
സമ്മാനങ്ങളിലൂടെ വീട്ടുക,സ്വപ്നങ്ങളുടെ കടങ്ങൾ.. അങ്ങനെ വിരിയട്ടെ പൂച്ചിരികൾ..
മാതം​ഗി ഫെസ്റ്റിവൽ- 2026 ബ്രോഷറിൽ നിന്ന്

ഒക്ടോബർ രണ്ടിന് വൈകീട്ട് ഏഴുമണിക്ക് നവ്യ നായരുടെ ഭരതനാട്യത്തോടെ നൃത്തോത്സവത്തിന് തുടക്കമാകും. വൈകിട്ട് 8. 30 വരെയാണ് പരിപാടി. ഒക്ടോബർ മൂന്നിന് വൈകീട്ട് ആറു മുതൽ ഏഴുവരെ പ്ര​ഗ്ന്യ താമിറെ അവതരിപ്പിക്കുന്ന കുച്ചിപ്പുടി. ഏഴു മുതൽ 8.30 വരെ സുജാത മൊഹോപത്രയുടെ ഒഡീസി. ഒക്ടോബർ നാലിന് ആറു മുതൽ ഏഴുവരെ ജംഷീന ജമാലിന്റെ മോഹിനിയാട്ടം. ഏഴു മുതൽ 8.30 വരെ ശ്രീകാന്തും അശ്വതി ശ്രീകാന്തും അവതരിപ്പിക്കുന്ന ഭരതനാട്യം.

മാതം​ഗി ഫെസ്റ്റിവൽ- 2026 ബ്രോഷറിൽ നിന്ന്
മാതം​ഗി ഫെസ്റ്റിവൽ- 2026 ബ്രോഷറിൽ നിന്ന്അറേഞ്ച്ഡ്

ഒക്ടോബർ അഞ്ചിന് ആറു മുതൽ ഏഴു വരെ അപൂർവ്വ ജയരാമന്റെ ഭരതനാട്യം. ഏഴു മുതൽ 8.30വരെ വരെ പ്രിയദർശിനി ​ഗോവിന്ദ് അവതരിപ്പിക്കുന്ന ഭരതനാട്യം. സമാപനദിവസമായ ഒക്ടോബർ ആറിന് വൈകിട്ട് ഏഴു മുതൽ 8.30 വരെ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഭരതനാട്യം.

നവ്യയുടെ നൃത്തവിദ്യാലയമായ 'മാതം​ഗി ബൈ നവ്യ' എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിന്റെ സഹകരണത്തോടെയാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നത്.

Pappappa
pappappa.com