'ഏതെങ്കിലും അഹങ്കാരികള്‍ അവര്‍ അഹങ്കാരിയാണെന്ന് തുറന്നു സമ്മതിക്കുമോ?'

നസ്‌ലിൻ,ജിത്തു മാധവൻ
നസ്‌ലിൻ,ജിത്തു മാധവൻഫോട്ടോ-അറേഞ്ച്ഡ്
Published on: 

തമിഴ് അരങ്ങേറ്റ ചിത്രമായ 'സീന്‍' സിനിമയുടെ വിജയമാഘോഷിക്കാന്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന 'അഹങ്കാരി' എന്ന ടാഗിനും വിമര്‍ശനങ്ങള്‍ക്കുമെതിരെ നസ്‌ലിൻ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിലെ ചർച്ചാവിഷയം.

Must Read
'ഒപ്പം അഭിനയിക്കാൻ ആ​ഗ്രഹിച്ചു,നസ്രിയ മൂന്നുവട്ടം ക്ഷണം നിരസിച്ചു': സൂര്യ
നസ്‌ലിൻ,ജിത്തു മാധവൻ

തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെയും വിവാദങ്ങളെയും കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ചോദ്യം ഉയര്‍ന്നപ്പോള്‍, വളരെ കൂളായ മറുചോദ്യങ്ങളോടെയാണ് നസ്‌ലിൻ അതിനെ നേരിട്ടത്. 'ഞാന്‍ ഇപ്പോള്‍ അഹങ്കാരിയാണോ?' എന്നാണു താരം തിരിച്ചു ചോദിച്ചത്. തനിക്ക് ഇതില്‍ പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും നസ്‌ലിൻ വ്യക്തമാക്കി.

എന്നാല്‍ സീനിൽ നസ്‌ലിന്റെ സഹതാരമായ നസ്രിയയും സംവിധായകന്‍ ജിത്തു മാധവനും പിന്തുണയുമായി രംഗത്തെത്തി. ഈ ചോദ്യം വരുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു നസ്രിയയുടെ പ്രതികരണം. കൂടാതെ നസ്‌ലിൻ വളരെ പാവമാണെന്നും നസ്രിയ അഭിപ്രായപ്പെട്ടു.

'സീൻ' ട്രെയിലറിൽ നസ്‌ലിൻ
'സീൻ' ട്രെയിലറിൽ നസ്‌ലിൻസ്ക്രീൻ​ഗ്രാബ്

വിഷയത്തിൽ ഇടപെട്ടുകൊണ്ട് സംസാരിച്ച സംവിധായകന്‍ ജിത്തു മാധവന്‍ തന്റേതായ ശൈലിയില്‍ തമാശരൂപേണയാണ് ഇതിന് മറുപടി നല്‍കിയത്. 'ഏതെങ്കിലും അഹങ്കാരികള്‍ അവര്‍ അഹങ്കാരിയാണെന്ന് തുറന്നു സമ്മതിക്കുമോ? അതുകൊണ്ട് അവരോട് നേരിട്ട് ചോദിച്ചിട്ട് കാര്യമില്ല. ഇവന്‍ അഹങ്കാരിയാണോ എന്ന് മറ്റുള്ളവരോടാണ് ചോദിക്കേണ്ടത്' എന്നായിരുന്നു ജിത്തു മാധവന്റെ രസകരമായ പരാമര്‍ശം.

'സീൻ' ട്രെയിലറിൽ നസ്‌ലിൻ
'സീൻ' ട്രെയിലറിൽ നസ്‌ലിൻസ്ക്രീൻ​ഗ്രാബ്

സൂര്യ നായകനായെത്തിയ 'സീന്‍' എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറുകയും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി ക്ലബ്ബില്‍ ഇടംനേടുകയും ചെയ്തിരുന്നു. ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ വില്ലന്‍ വേഷത്തിലാണ് നസ്‌ലിൻ അഭിനയിച്ചത്. ഈ പ്രകടനത്തിന് സംവിധായകന്‍ അറ്റ്ലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നസ്‌ലിനെ ഭാവിയിലെ സൂപ്പര്‍താരമെന്ന് വിശേഷിപ്പിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു.