തോമസ് ബാസ്റ്റിനു പിന്നാലെ മേടയിൽ കൊച്ചേട്ടൻ;'തീ'ക്ഷ്ണനോട്ടവുമായി വീണ്ടും മുരളി​ഗോപി

'വരവി'ൽ മുരളി​ഗോപിയുടെ ക്യാരക്ടർ പോസ്റ്റർ
'വരവി'ൽ മുരളി​ഗോപിയുടെ ക്യാരക്ടർ പോസ്റ്റർഅറേഞ്ച്ഡ്
Published on

'ദൃശ്യം' രണ്ട്,മൂന്ന് ഭാ​ഗങ്ങളുടെ കരുത്തായി നിന്ന കഥാപാത്രങ്ങളിൽ ഏറ്റവും മുൻനിരയിലാണ് മുരളി ​ഗോപിയുടെ ഐജി തോമസ് ബാസ്റ്റിന്റെ സ്ഥാനം. ജോർജുകുട്ടിയുടെ ബുദ്ധികൂർമതയെ തുളച്ചനോട്ടത്തിൽ തകർത്തുകളയാൻ പോന്ന ഒരാൾ. 'എനിക്ക് നിങ്ങളെ മനസ്സിലാകുന്നില്ല പ്രഭാകർ' എന്ന ബാസ്റ്റിന്റെ സംഭാഷണം സോഷ്യൽമീഡിയ പലതരത്തിൽ കൊണ്ടാടി. 'ദൃശ്യം 3' ചരിത്രം കുറിച്ചുകൊണ്ട് 200 കോടിയിലേക്ക് അടുക്കുമ്പോൾ തോമസ് ബാസ്റ്റിൻ വീണ്ടും ചർച്ചയാകുകയാണ്. മൂന്നാംഭാ​ഗത്തിലും ഉജ്വലപ്രകടനം കൊണ്ട് കൈയടി നേടുകയാണ് മുരളി ​ഗോപി.

Must Read
72 മണിക്കൂറിനുള്ളില്‍ 120 കോടിയിലേക്ക്! ബോക്സ് ഓഫീസില്‍ പ്രകമ്പനമായി 'ദൃശ്യം 3'
'വരവി'ൽ മുരളി​ഗോപിയുടെ ക്യാരക്ടർ പോസ്റ്റർ

അതിന്റെ ആരവങ്ങളിലേക്ക് പുതിയൊരു കഥാപാത്രവുമായി എത്തുകയാണ് അദ്ദേഹം- മേടയിൽ കൊച്ചേട്ടൻ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ജോജു ജോർജ് ചിത്രം 'വരവി'ലെ പ്രധാന പ്രതിനായകനാണ് മുരളി ​ഗോപിയുടെ കൊച്ചേട്ടൻ. വലിയൊരു നായയുടെ അരികെ കൈയിൽ ഐപാഡുമായി പ്രതാപശാലിയായി, ആ പതിവ് തീക്ഷ്ണനോട്ടത്തോടെ നിവർന്നിരിക്കുന്ന കൊച്ചേട്ടന്റെ ക്യാരക്ടർ പോസ്റ്റർ സോഷ്യൽമീഡിയയിൽ തീ പടർത്താൻ തുടങ്ങിക്കഴിഞ്ഞു. മുരളി ​ഗോപി തന്നെയാണ് പോസ്റ്റർ അദ്ദേഹത്തിന്റെ സമൂ​ഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടത്.

'വരവി'ൽ മുരളി​ഗോപിയുടെ ക്യാരക്ടർ പോസ്റ്റർ
'വരവി'ൽ മുരളി​ഗോപിയുടെ ക്യാരക്ടർ പോസ്റ്റർഅറേഞ്ച്ഡ്

ഹൈറേ‍ഞ്ചിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രതികാരകഥയാണ് 'വരവ്'. മലയോരമണ്ണിനെ അടക്കിഭരിക്കുന്ന പ്ലാന്ററാണ് മേടയിൽ കൊച്ചേട്ടൻ. അദ്ദേഹത്തിന്റെ അധീശത്വത്തിലേക്കാണ് ജോജു അവതരിപ്പിക്കുന്ന പോളച്ചന്റെ വരവ്. ജോജു ജോർജ് - ഷാജി കൈലാസ് കോമ്പിനേഷൻ ആദ്യമായാണ് മലയാള സിനിമയിൽ. ബിഗ് ബജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ‘വരവ്‘ ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്.

'വരവ്' ട്രെയിലറിൽ മുരളി ​ഗോപി
'വരവ്' ട്രെയിലറിൽ മുരളി ​ഗോപിസ്ക്രീൻ​ഗ്രാബ്

ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഗംഭീര ആക്ഷൻ സീനുകൾക്കൊപ്പം ഡയലോഗുകളുടെ പെരുമഴയാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്.

'വരവ്' പോസ്റ്റർ
'വരവ്' പോസ്റ്റർഅറേഞ്ച്ഡ്

ജോജുവിനൊപ്പം വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി,ബിജു പപ്പൻ,ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവ്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ,മെറ്റിൽഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

'വരവ്' പോസ്റ്റർ
'വരവ്' പോസ്റ്റർഅറേഞ്ച്ഡ്

ജോമി ജോസഫ് പുളിങ്കുന്ന്, രാഹുൽ റെജി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഛായാഗ്രഹണം: എസ്. ശരവണൻ, സംഗീതം: സാം സി.എസ്,എഡിറ്റർ: ഷമീർ മുഹമ്മദ്. കലാസംവിധാനം: സാബു റാം, മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യൂം ഡിസൈൻ: സമീറ സനിഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ മാനേജർമാർ: ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പിആർഒ: മഞ്ജു ഗോപിനാഥ്,സ്റ്റിൽസ്: ഹരി തിരുമല, ഡിസൈൻസ്:യെല്ലോടൂത്ത്സ് ആന്റ് റോക്കറ്റ് സയൻസ്.

Pappappa
pappappa.com