'നൂറാം ചിത്രം മോഹൻലാലിനൊപ്പം,കോമഡിയല്ല സം​ഗീതമാണ് കഥ'-പ്രിയദർശൻ

പ്രിയദർശനും മോഹൻലാലും
പ്രിയദർശനും മോഹൻലാലുംഫോട്ടോ-അറേഞ്ച്ഡ്
Published on

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ജനപ്രിയ കൂട്ടുകെട്ടായ മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. പ്രിയദര്‍ശന്റെ നൂറാമത്തെ ചിത്രത്തിലാണ് ചരിത്രംകുറിക്കുന്ന സം​ഗമം. വെറൈറ്റി ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ നൂറാം ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. അരങ്ങേറ്റവും നൂറാം ചിത്രവും ഒരേ താരത്തിനൊപ്പമാകുന്ന അപൂര്‍വ ചരിത്രനിമിഷമാണ് സംഭവിക്കാന്‍പോകുന്നത്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആരാധകര്‍ ആവേശത്തിലാണ്.

Must Read
മോ​ഹ​ൻ​ലാ​ലി​ന്‍റെ കാ​ലി​നു പ​രി​ക്കേ​റ്റ ഓ​ണ​വും ഒരു പായസക്കഥയും
പ്രിയദർശനും മോഹൻലാലും

തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായ നൂറാം ചിത്രം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ പറഞ്ഞു. പ്രിയദര്‍ശന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ 'പൂച്ചക്കൊരു മൂക്കുത്തി'യിലും നായകന്‍ മോഹന്‍ലാലായിരുന്നു. ഒരു സംവിധായകന്റെ ആദ്യ ചിത്രത്തിലും നൂറാം ചിത്രത്തിലും ഒരേ താരം നായകനായി എത്തുന്നത് ലോക സിനിമാചരിത്രത്തിലെതന്നെ അപൂര്‍വ സംഭവമായിരിക്കും.

പ്രിയദർശനും മോ​ഹൻലാലും 'തേന്മാവിൻ കൊമ്പത്തി'ന്റെ സെറ്റിൽ
പ്രിയദർശനും മോ​ഹൻലാലും 'തേന്മാവിൻ കൊമ്പത്തി'ന്റെ സെറ്റിൽഫോട്ടോ-അറേഞ്ച്ഡ്

അതേസമയം, ചിത്രത്തെക്കുറിച്ചുള്ള പ്രിയന്റെ വെളിപ്പെടുത്തല്‍ ആരാധകരെ അദ്ഭുതപ്പെടുത്തി. എല്ലാവരും പ്രതീക്ഷിച്ചത് പതിവുപോലെ നൂറാം ചിത്രവും കോമഡി ചിത്രമാകുമെന്നാണ്. എന്നാല്‍ നൂറാം ചിത്രം സംഗീതത്തിനു പ്രാധാന്യമുള്ള കഥയായിരിക്കുമെന്നാണ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയത്. കോമഡിയില്‍നിന്നു മാറി സംഗീതത്തിനു പ്രാധാന്യം നല്‍കിയുള്ള വ്യത്യസ്തമായൊരു പരീക്ഷണത്തിനായിരിക്കും സിനിമ സാക്ഷ്യം വഹിക്കുക.

പ്രിയദർശനും മോഹൻലാലും. പഴയകാല ചിത്രം
പ്രിയദർശനും മോഹൻലാലും. പഴയകാല ചിത്രംഅറേഞ്ച്ഡ്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബന്ധം, സിനിമയില്‍ പ്രവേശിക്കുന്നതിനു മുമ്പുള്ള സൗഹൃദമാണ്. 1983-ല്‍ പ്രിയദര്‍ശന്‍ തിരക്കഥയെഴുതിയ 'കുയിലിനെ തേടി' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. തൊട്ടടുത്ത വര്‍ഷം 'പൂച്ചക്കൊരു മൂക്കുത്തി'യിലൂടെ പ്രിയദര്‍ശന്‍ സ്വതന്ത്ര സംവിധായകനായി.

കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയില്‍ ഏകദേശം 40ഓളം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. ചിത്രം, വന്ദനം, ബോയിങ് ബോയിങ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്, ചന്ദ്രലേഖ, ആര്യന്‍, അദ്വൈതം, മിഥുനം, കാലാപാനി തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട ഒട്ടനവധി ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നവയാണ്.

പ്രിയദർശൻ
പ്രിയദർശൻഫോട്ടോ-അറേഞ്ച്ഡ്

മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ ശാന്തസ്വഭാവമാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. വിജയം ആഘോഷിക്കാനോ പരാജയത്തില്‍ തളരാനോ അദ്ദേഹം മുതിരാറില്ല. തന്റെ ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന അസാമാന്യമായ സമര്‍പ്പണബോധമാണ് മോഹന്‍ലാലിനെ മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനാക്കുന്നത്. അതേസമയം, പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഹിന്ദിയില്‍ ഒരുങ്ങുന്ന 'ഹൈവാന്‍' (ഒപ്പത്തിന്റെ ഹിന്ദി റീമേക്ക്) എന്ന ചിത്രത്തിലും മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറുമാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Related Stories

No stories found.
Pappappa
pappappa.com