വന്നു ആ വമ്പൻ പ്രഖ്യാപനം;'ഖലീഫ'യിൽ മോഹൻലാൽ,ഒരുങ്ങുന്നത് രണ്ടുഭാ​ഗങ്ങളുള്ള സിനിമ

വന്നു ആ വമ്പൻ പ്രഖ്യാപനം;'ഖലീഫ'യിൽ
മോഹൻലാൽ,ഒരുങ്ങുന്നത് രണ്ടുഭാ​ഗങ്ങളുള്ള സിനിമ
Published on

വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ'യിൽ മോഹൻലാലും പൃഥ്വിരാജും ഒരുമിക്കുന്നു. ചിത്രത്തിൽ മമ്പറക്കൽ അഹമദ് അലി എന്ന സ്വർണക്കള്ളക്കടത്തുകാരനായ അധോലോക നായകനെയാണ് മോഹൻലാൽ അവതരിപ്പിക്കുക. പൃഥ്വിക്കൊപ്പം മോഹൻലാൽ ഒരുമിക്കുന്ന സിനിമ വരുന്നുവെന്ന് എക്സ്ക്ലൂസീവായി റിപ്പോർട്ട് ചെയ്തത് 'പപ്പപ്പ ഡോട് കോം' ആയിരുന്നു. മോഹൻലാൽ തന്നെയാണ് അല്പംമുമ്പ് സോഷ്യൽമീഡിയയിലൂടെ ചിത്രത്തിന്റെ ഔദ്യോ​ഗികപ്രഖ്യാപനം നടത്തിയത്. ഖലീഫയുടെ നേരത്തെ പുറത്തുവന്ന ​ഗ്ലിംപ്സിൽ മമ്പറക്കൽ അഹമദ് അലിയെക്കുറിച്ച് ഇന്ദ്രൻസിന്റെ കഥാപാത്രം നല്കുന്ന വിവരണത്തിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററും ഇതിനൊപ്പം അദ്ദേഹം പങ്കിട്ടു.

Must Read
Exclusive:പൃഥ്വിരാജിനൊപ്പം മോഹൻലാൽ, വമ്പൻ പ്രഖ്യാപനം ഉടൻ
വന്നു ആ വമ്പൻ പ്രഖ്യാപനം;'ഖലീഫ'യിൽ
മോഹൻലാൽ,ഒരുങ്ങുന്നത് രണ്ടുഭാ​ഗങ്ങളുള്ള സിനിമ

രണ്ടുഭാ​ഗങ്ങളായാണ് ഖലീഫ ഒരുങ്ങുന്നത്. ഇതിൽ പൃഥ്വിരാജിന്റെ അമീർ അലിയെ കേന്ദ്രീകരിച്ചുള്ള ആദ്യ ഭാ​ഗം 2026 ഓണം റിലീസായി എത്തും. ഇതിൽ നിർണായഘട്ടത്തിലാണ് മോഹൻലാലിന്റെ മമ്പറക്കൽ അഹമദ് അലിയുടെ രം​ഗപ്രവേശം. അമീറിന്റെ മുത്തച്ഛനാണ് അഹമദ് അലി. അതിനുശേഷം പ്രീക്വൽ ആയാണ് മോഹൻലാലിനെ കേന്ദ്രകഥാപാത്രമായുള്ള സിനിമ വരിക. കൊച്ചിയിൽ മമ്മൂട്ടിക്കൊപ്പമുള്ള പേട്രിയറ്റിന്റെ അവസാന ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം മോഹൻലാൽ 'ഖലീഫ'യിലെ മമ്പറക്കൽ അഹമദ് അലിയുടെ വേഷമണിയും.

'പുലിമുരുകൻ' ഒരുക്കിയ ബ്ലോക് ബസ്റ്റർ സംവിധായകൻ വൈശാഖ് വീണ്ടും മോഹൻലാലിനൊപ്പം ചേരുകയാണ്,'ഖലീഫ'യിലൂടെ. ചിത്രത്തിന്റെ ജിനു എബ്രാഹാം ഇന്നവേഷന്റെ ബാനറിൽ ജിനു വി.എബ്ര​ഹാമും സൂരജ് കുമാറും ചേർന്നാണ് നിർമാണം. ജിനു വി.എബ്രഹാം തന്നെയാണ് രചന.

കോ-പ്രൊഡ്യൂസർ- സിജോ സേബാ സ്റ്റെയിൻ, ഛായാഗ്രഹണം- ജോമോൻ ടി ജോൺ സംഗീതം-ജേക്സ് ബിജോയ്, എഡിറ്റിങ്-ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- മോഹൻദാസ്, ആക്ഷൻ ഡയറക്ടർ- യാനിക് ബെൻ,കോ-ഡയറക്ടർ- സുരേഷ് ദിവാകർ, കോസ്റ്റ്യൂം- മാഷർ ഹംസ, ആർട്ട്- വിശ്വനാഥ് അരവിന്ദ്,മേക്കപ്പ്-അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്- ജാബിർ സുലൈം, ഫൈനൽ മിക്സ്-എം.ആർ.രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- റെനി ദിവാകർ, വിനോഷ് കൈമൾ,കളറിസ്റ്റ്-ശ്രീക് വാര്യർ, പോസ്റ്റർ ഡിസൈൻ- എയ്സ്തറ്റിക് കുഞ്ഞമ്മ, ഡിഐ- കളർ പ്ലാനറ്റ്,വിഎഫ്എക്സ്- പ്രശാന്ത് നായർ(3ഡിഎസ്), സ്റ്റിൽസ്-സിനറ്റ് സേവിയർ.

Related Stories

No stories found.
Pappappa
pappappa.com