
2023-ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാലിന്. സെപ്റ്റംബർ 23ന് നടക്കുന്ന 71-മത് ദേശീയ ചലച്ചിത്ര അവാർഡ് ദാനച്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. രാജ്യത്തിലെ പരമോന്നത സിനിമാ ബഹുമതിയാണ് ദാദാ സാഹിബ് ഫാൽക്കേ അവാർഡ്. തലമുറകളെ പ്രചോദിപ്പിച്ച സിനിമായാത്രയ്ക്കാണ് പുരസ്കാരം നല്കുന്നതെന്ന് കേന്ദ്രസർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.
സമാനതകളില്ലാത്ത കഠിനാധ്വാനം,വൈവിധ്യം നിറഞ്ഞ അഭിനയജീവിതം തുടങ്ങിയവയും മോഹൻലാലിനെ അവാർഡിന് പരിഗണിക്കുന്നതിന് കാരണമായതായും കേന്ദ്രം വ്യക്തമാക്കി. പത്മശ്രീ,പത്മഭൂഷൺ ബഹുമതികളും ലാലിന് ലഭിച്ചിട്ടുണ്ട്.മലയാളത്തിൽ നിന്ന് ഇതിനുമുമ്പ് അടൂർ ഗോപാലകൃഷ്ണനാണ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചിട്ടുള്ളത്.