'അതിമനോഹര'​മായ ​​ഗാനമെത്തി; 'സുന്ദര രാവണനായി' മോഹൻലാൽ

'അതിമനോഹര'​ത്തിലെ ​​സുന്ദര രാവണൻ ​ഗാനത്തിന്റെ പോസ്റ്റർ
'അതിമനോഹര'​ത്തിലെ ​​സുന്ദര രാവണൻ ​ഗാനത്തിന്റെ പോസ്റ്റർഅറേഞ്ച്ഡ്
Published on: 

ആഷിഖ് ഉസ്‌മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം അതിമനോഹരത്തിലെ ആദ്യ സിം​ഗിൾ പുറത്തിറങ്ങി. 'സുന്ദരരാവണൻ' എന്ന ​ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് കേരളപ്പിറവി ദിനത്തിൽ പുറത്തുവിട്ടത്. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ജേക്സ് ബിജോയ് സം​ഗീതം പകർന്നു. എം.ജി.ശ്രീകുമാർ ആണ് ആലാപനം. ഡിസംബർ 24ന് ആണ് ചിത്രത്തിന്റെ റിലീസ്.

Must Read
മോഹൻലാൽ-അനൂപ് സത്യൻ ചിത്രത്തിന് തുടക്കം;ആം​ഗ്യ ഭാഷയുമായി ഫസ്റ്റ് ലുക്ക്
'അതിമനോഹര'​ത്തിലെ ​​സുന്ദര രാവണൻ ​ഗാനത്തിന്റെ പോസ്റ്റർ

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പോലീസ് വേഷത്തിൽ മോഹൻലാൽ എത്തുന്ന ചിത്രം കൂടിയാണ് അതിമനോഹരം. ടി.എസ്.ലൗലജൻ എന്ന പോലീസുദ്യോ​ഗസ്ഥനായാണ് മോഹൻലാൽ അഭിനയിക്കുന്നത്. ലൗലജന്റെ പോലീസ് ജീവിതത്തിലെയും കുടുംബത്തിലെയും നിമിഷങ്ങൾ നിറഞ്ഞതാണ് സുന്ദര രാവണ ​ഗാനം. വർഷങ്ങൾക്കുശേഷം മീര ജാസ്മിൻ മോഹൻലാലിന്റെ നായികയായെത്തുന്നു. ലൗലജന്റെ ഭാര്യ നൈസിയെയാണ് മീര അവതരിപ്പിക്കുന്നത്. റീ ഇൻട്രൊഡ്യൂസിങ് മീര ജാസ്മിൻ എന്നാണ് ലിറിക് വീഡിയോയിലെ പരിചയപ്പെടുത്തൽ.

'അതിമനോഹര'​ത്തിലെ ​​'സുന്ദര രാവണൻ' ​ഗാനത്തിന്റെ ലിറിക് വീഡിയോയിൽ നിന്ന്
'അതിമനോഹര'​ത്തിലെ ​​'സുന്ദര രാവണൻ' ​ഗാനത്തിന്റെ ലിറിക് വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

മോഹൻലാൽ പോലീസ് യൂണിഫോമിൽ ബുള്ളറ്റിൽ മാസ്സായി ഇരിക്കുന്ന പോസ്റ്റർ വൈറൽ ആയിരുന്നു. ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

'അതിമനോഹര'​ത്തിലെ ​​'സുന്ദര രാവണൻ' ​ഗാനത്തിന്റെ ലിറിക് വീഡിയോയിൽ നിന്ന്
'അതിമനോഹര'​ത്തിലെ ​​'സുന്ദര രാവണൻ' ​ഗാനത്തിന്റെ ലിറിക് വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

'തുടരും' എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം, തരുൺമൂർത്തിയും മോഹൻലാലും ഒന്നിക്കുമ്പോൾ സിനിമ പ്രേമികളുടെ പ്രതീക്ഷകൾ വാനോളം ആണ്. മലയാള സിനിമയ്ക്ക് ഒട്ടനവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ആഷിഖ് ഉസ്മാന്റെ, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ആദ്യ മോഹൻലാൽ ചിത്രമാണ് 'അതിമനോഹരം'.

'അതിമനോഹര'​ത്തിലെ ​​'സുന്ദര രാവണൻ' ​ഗാനത്തിന്റെ ലിറിക് വീഡിയോയിൽ നിന്ന്
'അതിമനോഹര'​ത്തിലെ ​​'സുന്ദര രാവണൻ' ​ഗാനത്തിന്റെ ലിറിക് വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ, തുടരും ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, കോ-ഡയറക്ടർ ബിനു പപ്പു.

'അതിമനോഹര'​ത്തിലെ ​​'സുന്ദര രാവണൻ' ​ഗാനത്തിന്റെ ലിറിക് വീഡിയോയിൽ നിന്ന്
'അതിമനോഹര'​ത്തിലെ ​​'സുന്ദര രാവണൻ' ​ഗാനത്തിന്റെ ലിറിക് വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

എഡിറ്റിങ്- ഷെഫീഖ് വി.ബി, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ- ഗോകുല്‍ദാസ്, കോസ്റ്റ്യൂ- മഷര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- സുധര്‍മന്‍ വള്ളിക്കുന്ന്, ആക്ഷൻ കൊറിയോഗ്രാഫി- സ്റ്റണ്ട് സിൽവ, മേക്കപ്പ്- റോണെക്‌സ് സേവിയര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടർ- മിറാഷ് ഖാൻ, ഫിനാൻസ് കൺട്രോളർ- ശിവകുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എസ്സ കെ എസ്തപ്പാൻ, വിഎഫ്എക്സ്- ഡിജി ബ്രിക്സ്, വിതരണം- സെൻട്രൽ പിക്ചേഴ്സ്. സ്റ്റിൽസ്- അമൽ സി സത്താർ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ എന്റർടെയ്ടൈൻമെന്റ്, പിആർഒ- വാഴൂർ ജോസ്, എ.എസ് ദിനേശ്, സീതാലക്ഷ്മി.