മോഹൻലാൽ-അനൂപ് സത്യൻ ചിത്രത്തിന് തുടക്കം;ആം​ഗ്യ ഭാഷയുമായി ഫസ്റ്റ് ലുക്ക്

മോഹൻലാൽ-അനൂപ് സത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
മോഹൻലാൽ-അനൂപ് സത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on: 

മോഹൻലാൽ നായകനാകുന്ന അനൂപ് സത്യൻ ചിത്രത്തിന് കൊച്ചിയിൽ പൂജയോടെ തുടക്കം. L368 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്. ആം​ഗ്യഭാഷയെ സൂചിപ്പിക്കുന്ന അടയാളങ്ങളോടെയുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിന്റെ സഹകരണത്തോടെ ബിനു ജോർജ് അലക്സാണ്ടറാണ് ഈ ചിത്രം നിർമിക്കുന്നത്.

Must Read
'സുന്ദര രാവണൻ' വരുന്നു...'അതിമനോഹരം' ആദ്യ സിം​ഗിൾ നവംബർ ഒന്നിന്
മോഹൻലാൽ-അനൂപ് സത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

കൊച്ചിയിൽ നടന്ന പൂജാ ചടങ്ങിൽ മോഹൻലാൽ ആദ്യ ദീപം കൊളുത്തി. തുടർന്ന് നിർമാതാക്കളായ ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്സാണ്ടറും ചേർന്ന് ദീപം തെളിയിച്ചു. മോഹൻലാൽ തന്നെയാണ് ആദ്യ ക്ലാപ്പ് നൽകിയത്. സത്യൻ അന്തിക്കാട്,മുകേഷ്,ടൊവിനോ തോമസ്,ആന്റണി വർ​ഗീസ് പെപ്പെ,സം​ഗീത് പ്രതാപ് തുടങ്ങിയവർ പൂജാ ചടങ്ങിൽ പങ്കെടുത്തു.

മോഹൻലാൽ-അനൂപ് സത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
മോഹൻലാൽ-അനൂപ് സത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

മോഹൻലാലിനൊപ്പം മുകേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏറെക്കാലത്തിനു ശേഷമാണ്, നിത്യഹരിതമായ മോഹൻലാൽ-മുകേഷ് കൂട്ടുകെട്ട് ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ജലച്ചായ ചിത്രത്തിന്റെ പ്രതീതിയുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ രണ്ടു പെൺകുട്ടികൾക്കൊപ്പം പുഞ്ചിരിയോടെ ഇരിക്കുന്ന മോഹൻലാലിനെയാണ് കാണാനാകുന്നത്. കടലും കായലും സംഗമിക്കുന്ന മനോഹരമായ ഭൂപ്രകൃതിയാണ് പശ്ചാത്തലം.

'L368' പൂജാചടങ്ങിൽ നിന്ന്
'L368' പൂജാചടങ്ങിൽ നിന്ന്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

പോസ്റ്ററിൽ ഒരു പെൺകുട്ടി കടലാസ് കൊക്കുകൾ നിർമിക്കുന്നതും മറ്റൊരു പെൺകുട്ടി ആംഗ്യഭാഷയിൽ മോഹൻലാലിനോട് 'ഐ ലവ് യു' എന്ന് പറയുന്നതും കാണാം. മോഹൻലാലും അതേ രീതിയിൽ മറുപടി നൽകുന്നുണ്ട്. കട്ടിത്താടിയും മീശയുമുള്ള വ്യത്യസ്ത ലുക്കിലാണ് താരം. ടൈറ്റിലിലെ 'എൽ' എന്ന അക്ഷരം പോലും ആംഗ്യഭാഷയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

'L368' പൂജാചടങ്ങിൽ മോഹൻലാൽ ആദ്യക്ലാപ്പ് നൽകുന്നു
'L368' പൂജാചടങ്ങിൽ മോഹൻലാൽ ആദ്യക്ലാപ്പ് നൽകുന്നുഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

കോമഡി ആക്ഷൻ ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. കഥയും തിരക്കഥയും അനൂപ് സത്യന്റേതാണ്. 'ബൾട്ടി'യുടെ നിർമാതാവാണ് ബിനു ജോർജ് അലക്സാണ്ടർ. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. ഷഹ്നാദ് ജലാലാണ് ഛായാഗ്രഹണം. അനൂപ് സത്യൻ തന്നെയാണ് എഡിറ്റിങ്ങും നിർവഹിക്കുന്നത്.

'L368' പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും
'L368' പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

കൈതപ്രത്തിന്റെ ​ഗാനങ്ങൾക്ക് ജേക്സ് ബിജോയ് സം​ഗീതം നൽകുന്നു. ലൊക്കേഷൻ സൗണ്ടും സൗണ്ട് ഡിസൈനും അനിൽ രാധാകൃഷ്ണൻ. 'ആടുജീവിത'ത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് മാധവാണ് കലാസംവിധായകൻ. ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളറും സുജിത് സുധാകരൻ കോസ്റ്റ്യൂം ഡിസൈനറുമാണ്. സ്റ്റണ്ട് സിൽവയാണ് ആക്ഷൻ കൊറിയോ​ഗ്രാഫർ.