എമ്പുരാനിൽ തുടങ്ങിയ പടയോട്ടം, 2026-ലും മോഹൻലാൽ 'തുടരും'

മോഹൻലാൽ
മോഹൻലാൽഫോട്ടോ കടപ്പാട്-മോഹൻലാൽ ഫേസ്ബുക്ക്
Published on

2025, മോഹന്‍ലാല്‍ എന്ന നടനെ സംബന്ധിച്ചിടത്തോളം വലിയ വിജയങ്ങളുടെയും പരീക്ഷണങ്ങളുടെയും വര്‍ഷമായിരുന്നു. വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ആവേശകരമായ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. എമ്പുരാന്‍ എന്ന മാസ് ചിത്രവും കുടുംബപശ്ചാത്തലത്തിൽ കഥപറഞ്ഞ തുടരും എന്ന ത്രില്ലറും ഹൃദയപൂര്‍വം എന്ന കുടുംബചിത്രവും വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു പ്രേക്ഷകര്‍ക്ക്.

Must Read
പിറക്കാതെ പോയ 'ദാവീദ് രാജാവി'ൽ നിന്ന് 'നരസിംഹ'ത്തിലേക്ക്
മോഹൻലാൽ

എമ്പുരാന്‍

ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന, മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളിഗോപി കോമ്പോ ചിത്രം മാര്‍ച്ച് 27-ന് തിയറ്ററുകളിലെത്തി. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കി. മോഹന്‍ലാലിന്റെ അബ്രാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ പാന്‍-ഇന്ത്യന്‍ തലത്തിലുള്ള വളര്‍ച്ചയും പൃഥ്വിരാജിന്റെ സംവിധാന മികവും ചിത്രത്തെ മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാക്കി മാറ്റി.

'തുടരും' എന്ന സിനിമയിൽ മോഹൻലാൽ
'തുടരും' എന്ന സിനിമയിൽ മോഹൻലാൽഫോട്ടോ-അറേഞ്ച്ഡ്

തുടരും

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും ജനുവരി 30ന് ആണ് റിലീസ് ചെയ്തത്. വര്‍ഷങ്ങളുെട ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹന്‍ലാലും ഒന്നിച്ചുവെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. ഒരു സാധാരണക്കാരന്റെ ജീവിതം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം കുടുംബപ്രേക്ഷകരുടെ വലിയ പിന്തുണ നേടി. പ്രേക്ഷകരുടെ സ്വപ്‌നജോഡികളായ മോഹന്‍ലാലും ശോഭനയും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒന്നിച്ചത് ആരാധകര്‍ ആഘോഷമാക്കി മാറ്റി. മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻനേടിയ ചിത്രവുമായി ഇത്.(പിന്നീട് ലോക ഇത് മറികടന്നു)

'ഹൃദയപൂര്‍വം' പോസ്റ്റർ
'ഹൃദയപൂര്‍വം' പോസ്റ്റർഅറേഞ്ച്ഡ്

ഹൃദയപൂര്‍വം

സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് ഹൃദയപൂര്‍വം. ഓഗസ്റ്റ് 28-ന് ഓണം റിലീസായി എത്തിയ ചിത്രം പഴയകാല ലാലേട്ടന്‍ ചിത്രങ്ങളുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നതായിരുന്നു. മാളവിക മോഹനന്‍, സംഗീത, ലാലു അലക്‌സ്, ജനാര്‍ദനന്‍, സിദ്ദീഖ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്.

'വൃഷഭ' പോസ്റ്റർ
'വൃഷഭ' പോസ്റ്റർഅറേഞ്ച്ഡ്

വൃഷഭ

പാന്‍-ഇന്ത്യന്‍ തലത്തില്‍ നിര്‍മിച്ച ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം ക്രിസ്മസ് റിലീസായി (ഡിസംബര്‍ 25) തിയറ്ററുകളിലെത്തി. നന്ദകിഷോര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പിതാവായും മകനായും രണ്ട് കാലഘട്ടങ്ങളിലെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. 200 കോടി ബജറ്റിലൊരുങ്ങിയ ഈ ചിത്രം ആക്ഷന്‍ സിനിമാ പ്രേമികള്‍ ആഘോഷമാക്കി.

'കണ്ണപ്പ' പോസ്റ്റർ
'കണ്ണപ്പ' പോസ്റ്റർഅറേഞ്ച്ഡ്

കണ്ണപ്പ

തെലുങ്ക് ചിത്രമായ കണ്ണപ്പയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ (കിരാതന്‍) എത്തി. പ്രഭാസ്, അക്ഷയ് കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം ലാലേട്ടന്‍ സ്‌ക്രീന്‍ പങ്കിട്ട ഈ ചിത്രം ജൂണ്‍ 27-ന് റിലീസ് ചെയ്തു. വളരെ ആഘോഷത്തോടെയാണ് ചിത്രം പുറത്തുവന്നതെങ്കിലും ബോക്‌സ് ഓഫീസില്‍ സമ്മിശ്രപ്രതികരണമാണു ലഭിച്ചത്. വിഷ്ണു മഞ്ചുവാണ് ചിത്രത്തിലെ നായകന്‍. മുകേഷ് കുമാര്‍ സിങ് ആണ് കണ്ണപ്പയുടെ സംവിധാനം നിര്‍വഹിച്ചത്.

മോഹൻലാൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് ദാദാ സാഹിബ് ഫാൽക്കേ അവാർഡ് സ്വീകരിക്കുന്നു
മോഹൻലാൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് ദാദാ സാഹിബ് ഫാൽക്കേ അവാർഡ് സ്വീകരിക്കുന്നുഫോട്ടോ-അറേഞ്ച്ഡ്

അഭിനയത്തിലും ബോക്‌സ് ഓഫീസ് കളക്ഷനിലും മോഹന്‍ലാല്‍ വീണ്ടും തന്റെ അപ്രമാദിത്വം തെളിയിച്ച വര്‍ഷമായിരുന്നു 2025. ഛോട്ടാമുംബൈയുടെയും രാവണപ്രഭുവിന്റെയും റീ റിലീസ് ലാലിന്റെ ആരാധകർ ആഘോഷമാക്കി. ദിലീപിനൊപ്പം അതിഥിവേഷത്തിലഭിനയിച്ച ഭഭബ എന്ന സിനിമയാണ് 2025-ൽ മോഹൻലാലിന്റേതായി റിലീസ് ചെയ്ത അവസാനസിനിമ.

കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ദൃശ്യം ഫ്രാഞ്ചൈസിയിലെ ദൃശ്യം- 3, മമ്മൂട്ടിക്കൊപ്പമുള്ള പേട്രിയറ്റ് ഉള്‍പ്പെടെ 2026ല്‍ വമ്പന്‍ചിത്രങ്ങളാണ് മോഹൻലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതോടൊപ്പം ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കേ അവാർഡും 2025-ൽ മോഹൻലാലിനെ തേടിയെത്തി. ഡിസംബറിനൊപ്പം യാത്രപറഞ്ഞ അമ്മ കഴിഞ്ഞവർഷം അദ്ദേഹത്തിന്റെ ഏറ്റവും വലിയ സങ്കടവുമായി.

Related Stories

No stories found.
Pappappa
pappappa.com