
'ജന്റില്‍വുമണ്‍' എന്ന ചിത്രത്തിനു ശേഷം കോമള ഹരി പിക്‌ചേഴ്‌സിന്റെ ബാനറില്‍ കോമള ഹരി, ഹരി ഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് മലയാളത്തില്‍ നിര്‍മിക്കുന്ന 'മിഡില്‍ ക്ലാസ് മാത്തുക്കുട്ടി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മലയാളത്തിലെ പ്രശസ്ത താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
കാര്‍ത്തിക് രാമകൃഷ്ണന്‍, ഡയാന ഹമീദ്, എ.കെ വിജുബാല്‍, രാജ് കലേഷ്, ഗിനീഷ് ഗോവിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുന്‍ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡിചിത്രമാണ് 'മിഡില്‍ ക്ലാസ് മാത്തുക്കുട്ടി'. ഷാരോണ്‍ പോള്‍ എഴുതിയ വരികള്‍ക്ക് സാമുവല്‍ പോള്‍ സംഗീതം പകരുന്നു. ക്യാമറ രജിത്ത് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്, കല അരുണ്‍ മോഹന്‍, അസോസിയേറ്റ് ഡയറക്ടര്‍ ഹിരണ്‍ ഹരികുമാര്‍, അഭിനന്ദ് എം. വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുന്ന സിനിമ കോമഡി ഇഷ്ടപ്പെടുന്നവര്‍ക്കും ഫാമിലി ഓഡിയന്‍സിനും ഒരുപോലെ ഇഷ്ടപ്പെടുമെന്ന് അണിയറക്കാര്‍.