യുവതാരനിരയുമായി 'മിഡിൽ ക്ലാസ് മാത്തുക്കുട്ടി' തുടങ്ങി

മിഡിൽക്ലാസ് മാത്തുക്കുട്ടിയിലെ നായകന്മാരായ അരുൺപ്രദീപ്,സുബിൻ ടാർസൻ,നിർമാതാവ്,ഹരി ഭാസ്കരൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദിനേശ് ടി.സി,സംവിധായകൻ മിഥുൻജ്യോതി എന്നിവർ
'മിഡിൽക്ലാസ് മാത്തുക്കുട്ടി'യിലെ നായകന്മാരായ അരുൺപ്രദീപ്,സുബിൻ ടാർസൻ,നിർമാതാവ് ഹരി ഭാസ്കരൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദിനേശ് ടി.സി,സംവിധായകൻ മിഥുൻജ്യോതി എന്നിവർഫോട്ടോ-അറേഞ്ച്ഡ്
Published on

മലയാളത്തിലെ യുവതാരനിര അണിനിരക്കുന്ന ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി 'യ്ക്ക് കൊച്ചിയിൽ തുടക്കം. 'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ തമിഴ് ചിത്രത്തിന് ശേഷം കോമള ഹരി പിക്ചേഴ്സിന്റെ ബാനറിൽ കോമള ഹരി, ഹരി ഭാസ്കരൻ എന്നിവർ ചേർന്ന് നിർമിക്കുന്ന സിനിമയാണിത്. അഞ്ചുമന ദേവീക്ഷേത്രത്തിലായിരുന്നു പൂജാചടങ്ങുകൾ.

Must Read
'മിഡില്‍ ക്ലാസ് മാത്തുക്കുട്ടി' ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി
മിഡിൽക്ലാസ് മാത്തുക്കുട്ടിയിലെ നായകന്മാരായ അരുൺപ്രദീപ്,സുബിൻ ടാർസൻ,നിർമാതാവ്,ഹരി ഭാസ്കരൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദിനേശ് ടി.സി,സംവിധായകൻ മിഥുൻജ്യോതി എന്നിവർ

'പടക്കളം' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുൺ പ്രദീപ്‌, ഇപ്പോൾ തീയറ്ററുകളിൽ നിറഞ്ഞോടുന്ന 'പ്രകമ്പനം' ചിത്രത്തിലെ സുബിൻ ടാർസൺ എന്നീ യുവതാരങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി മിഥുൻ ജ്യോതി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രമാണ് 'മിഡിൽ ക്ലാസ് മാത്തുക്കുട്ടി'. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നതും സംവിധായകൻ തന്നെയാണ്. 2024 നവംബറിൽ റിലീസായ 18പ്ലസ് ആയിരുന്നു മിഥുന്റെ ആദ്യചിത്രം.

'മിഡിൽക്ലാസ് മാത്തുക്കുട്ടി'യിലെ നായകരിലൊരാളായ അരുൺപ്രദീപും സംവിധായകൻ മിഥുൻജ്യോതിയും
'മിഡിൽക്ലാസ് മാത്തുക്കുട്ടി'യിലെ നായകരിലൊരാളായ അരുൺപ്രദീപും സംവിധായകൻ മിഥുൻജ്യോതിയുംഫോട്ടോ-അറേഞ്ച്ഡ്

പൂജാചടങ്ങിൽ പ്രൊഡ്യൂസർ ഹരി ഭാസ്കരൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദിനേശ് ടി.സി, പ്രമുഖ ചലച്ചിത്ര നിർമാതാവും നടനുമായ ബാബു എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളും ചേർന്ന് ഭദ്രദീപം കൊളുത്തി. ചിത്രത്തിന്റെ തിരക്കഥ ഹരി ഭാസ്കരനിൽനിന്ന് സംവിധായകൻ മിഥുൻ ജ്യോതി. മിഥുന്റെ പിതാവ് ജ്യോതി വെള്ളല്ലൂർ ക്യാമറ സ്വിച്ച് ഓൺ ചെയ്തു. വിജയ് ബാബു ക്ലാപ്പടിച്ചു.

മിഡിൽക്ലാസ് മാത്തുക്കുട്ടി പൂജാചടങ്ങിൽ നിർമാതാവ് ഹരി ഭാസ്കരൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദിനേശ് ടി.സി,വിജയ്ബാബു എന്നിവർ
'മിഡിൽക്ലാസ് മാത്തുക്കുട്ടി' പൂജാചടങ്ങിൽ നിർമാതാവ് ഹരി ഭാസ്കരൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദിനേശ് ടി.സി,വിജയ്ബാബു എന്നിവർഫോട്ടോ-അറേഞ്ച്ഡ്

ഡയാന ഹമീദ്,ജെൻസൺ ജോസ്,ശ്രീകാന്ത് മുരളി,കാർത്തിക് രാമകൃഷ്ണൻ (താരം തീർത്ത കൂടാരം ),അഭയ് കൃഷ്ണ ( സൂത്രവാക്യം),ശ്രീകാന്ത് ആർ എന്നിവർക്കൊപ്പം കോമഡി താരങ്ങളായ ജിനീഷ് ഗോവിന്ദ്, എ.കെ വിജുബൽ, സെൽവരാജ് എന്നിവരും അഭിനയിക്കുന്നു. ജ​ഗൻഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിലെയും, മധുവിധുവിലെയും നായിക അനന്തലക്ഷ്മി, വെടിക്കെട്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രദ്ധ ജോസഫ്, പുതുമുഖങ്ങളായ അഞ്ജന, കാർത്തിക, അനുപമ.എസ്. കുമാർ എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മിഡിൽക്ലാസ് മാത്തുക്കുട്ടി പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും
'മിഡിൽക്ലാസ് മാത്തുക്കുട്ടി' പൂജാചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോ-അറേഞ്ച്ഡ്

സംഗീതം: സാമുവൽ പോൾ. വരികൾ എഴുതുന്നത് സാമുവലിന്റെ സഹോദരിയായ ഷാരോൺ പോൾ. ഒരുപക്ഷേ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാകും ഇങ്ങനെയൊരു കൂട്ടുകെട്ട്. ക്യാമറ: ബിനു, ആർട്ട്‌: അരുൺ മോഹൻ,കോസ്റ്റ്യൂം: ആതിര സോമൻ, മേക്കപ്പ്: ദേവദാസ്,പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്, സൗണ്ട് ഡിസൈൻ: മൂസദ്‌,സൗണ്ട് മിക്സ്‌: കരുൺ പ്രസാദ്, അസോസിയേറ്റ്ഡ യറക്ടർമാർ: ഹിരൺ ഹരികുമാർ ,അഭിനന്ദ് എം, പിആർഒ: മഞ്ജു ഗോപിനാഥ്,ഡിജിറ്റൽ മാർക്കറ്റിങ്: വിവേക് വിനയരാജ്,പബ്ലിസിറ്റി ഡിസൈനർ : ലേസി ആർടിസ്റ്റ്.

Related Stories

No stories found.
Pappappa
pappappa.com