പുതുമുഖങ്ങളുടെ ആഘോഷമായി 'മെറി ബോയ്സ്'; ആകാംക്ഷയുണർത്തി ഫസ്റ്റ് ലുക്ക് പോസ്റ്റർ

മാജിക് ഫ്രെയിംസിന്റെ 'മെറി ബോയ്സ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'മെറി ബോയ്സ്' ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്
Published on

അഭിനേതാക്കളും സംവിധായകനും ഒട്ടേറെ അണിയറ പ്രവർത്തകരും പുതുമുഖങ്ങൾ....'മെറി ബോയ്സി'ലൂടെ മലയാള സിനിമയിലേക്ക് പുതുമുഖ പ്രതിഭകളെ കൊണ്ടുവരികയാണ് പ്രമുഖ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. മുഖം മറച്ചു നിൽക്കുന്ന നായികമാരാണ് പോസ്റ്ററിൽ. അതുകൊണ്ടുതന്നെ ആരൊക്കെയാണ് ഇതിലെ താരങ്ങൾ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

മുൻനിര താരങ്ങളും സംവിധായകരും ഒന്നിക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകർക്ക് നൽകിയിരുന്നത്. ഇതിൽ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് പുതിയ ചിത്രം. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. ശ്രീപ്രസാദിന്റെയും അരങ്ങേറ്റ ചിത്രമാണിത്. കുഞ്ചാക്കോ ബോബൻ നായകനായ 'ഓഫീസർ ഓൺ ഡ്യൂട്ടിയിലെ താരം ഐശ്വര്യയാണ് 'മെറി ബോയ്സി'ലെ നായിക മെറിയായെത്തുന്നത്. 'One heart many hurts' ഇതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും 'മെറി ബോയ്സ്'.

Must Read
കാമ്പസ് പ്രണയവുമായി 'പ്രേംപാറ്റ' വരുന്നു
മാജിക് ഫ്രെയിംസിന്റെ 'മെറി ബോയ്സ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

കൈതി, വിക്രം വേദ, പുഷ്പ 2, ആർ. ഡി. എക്സ്, പോലുള്ള സൂപ്പർ ഹിറ്റ് സിനിമകളുടെ മ്യൂസിക് ഡയറക്ടർ സാം സി.എസ് ആണ് സം​ഗീതം. കോ പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ. ഛായാഗ്രഹണം -ഫായിസ് സിദ്ദിഖ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ. എഡിറ്റർ- ആകാശ് ജോസഫ് വർഗ്ഗീസ്. സൗണ്ട് ഡിസൈൻ-സച്ചിൻ. ഫൈനൽ മിക്സ്- ഫൈസൽ ബക്കർ. ആർട്ട് -രാഖിൽ. കോസ്റ്റ്യൂം -മെൽവി ജെ. മേക്കപ്പ്- റോണക്സ് സേവ്യർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിച്ചു. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു. കാസ്റ്റിങ് ഡയറക്ടർ- രാജേഷ് നാരായണൻ.

സ്റ്റിൽസ് - ബിജിത്ത് ധർമ്മടം. മാർക്കറ്റിങ് -ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, അഡ്വർടൈസിങ് കൺസൾട്ടന്റ് - ബ്രിങ്ഫോർത്ത്. ഡിസൈൻസ്- റോക്കറ്റ് സയൻസ്. ടൈറ്റിൽ ഡിസൈൻ - വിനയതേജസ്വി. വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്. മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ- മാജിക് ഫ്രെയിംസ് റിലീസ്,പിആർഒ - മഞ്ജു ഗോപിനാഥ്.

Related Stories

No stories found.
Pappappa
pappappa.com