'നമ്മളല്ല മത്സരത്തെ രക്ഷിക്കുന്നത്,മത്സരം നമ്മളെയാണ്..': 'മണ്ടാടി' മലയാളം ടീസർ എത്തി

'മണ്ടാടി" മലയാളം ടീസർ റിലീസ് പോസ്റ്റർ
'മണ്ടാടി" മലയാളം ടീസർ റിലീസ് പോസ്റ്റർഅറേഞ്ച്ഡ്
Published on

തമിഴ് നടൻ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം 'മണ്ടാടി'യുടെ ടീസർ പുറത്ത്. ടീസറിൻ്റെ മലയാളം പതിപ്പ് ആണ് പുറത്ത് വന്നിരിക്കുന്നത്. തമിഴ് 'ടീസർ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 10 ന് ആണ്. ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്. സെൽഫിക്ക് ശേഷം മതിമാരൻ പുകഴേന്തി ഒരുക്കുന്ന ചിത്രമാണ് 'മണ്ടാടി'. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

Must Read
100 കിലോമീറ്റർ നീളമുള്ള തമിഴ്നാട് കടലോരത്തെ കായിക ഇനത്തിന്റെ കഥയുമായി 'മണ്ടാടി'
'മണ്ടാടി" മലയാളം ടീസർ റിലീസ് പോസ്റ്റർ

ചിത്രത്തിൻ്റെ ആക്ഷൻ, ഡ്രാമ മൂഡ് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ, വൈകാരിക നിമിഷങ്ങൾ, ത്രസിപ്പിക്കുന്ന കടൽ രംഗങ്ങൾ എന്നിവയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നും ടീസർ കാണിച്ചു തരുന്നുണ്ട്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാർ.

'മണ്ടാടി" മലയാളം ടീസറിൽ നിന്ന്
'മണ്ടാടി" മലയാളം ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ പ്രൊമോ ഗാനം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കടലോര പശ്‌ചാത്തലത്തിൽ കഥ പറയുന്ന ചിത്രം, 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഈ സെയിലിങ് ബോട്ട് മത്സരത്തിലെ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരായ 'മണ്ടാടി'എന്നതുതന്നെയാണ് ചിത്രത്തിനും നല്കിയിട്ടുള്ളത്.

'മണ്ടാടി" മലയാളം ടീസറിൽ നിന്ന്
'മണ്ടാടി" മലയാളം ടീസറിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

സൂരിയെ ഇതുവരെ പ്രേക്ഷകർ കാണാത്ത തരത്തിൽ, ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി.വി. പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

'മണ്ടാടി" മലയാളം ടീസറിൽ മഹിമ നമ്പ്യാർ
'മണ്ടാടി" മലയാളം ടീസറിൽ മഹിമ നമ്പ്യാർസ്ക്രീൻ​ഗ്രാബ്

സംഗീത സംവിധായകൻ: ജി. വി. പ്രകാശ് കുമാർ,ക്രിയേറ്റീവ് പ്രൊഡ്യൂസർ: വെട്രിമാരൻ, സഹനിർമ്മാതാവ്: വി മണികണ്ഠൻ, ഛായാഗ്രാഹകൻ: എസ്. ആർ. കതിർ, എഡിറ്റർ: പ്രദീപ് ഇ. രാഘവ്, പ്രൊഡക്ഷൻ ഡിസൈനർ: ഡി ആർ കെ കിരൺ, സ്റ്റണ്ട് ഡയറക്ടർമാർ: പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ, മഹേഷ് മാത്യു, സൗണ്ട് ഡിസൈൻ: പ്രതാപ്, വിഎഫ്എക്സ് ഹെഡ്: ആർ ഹരിഹര സുതൻ, വരികൾ: പാ വിജയ്, ജയശ്രീ മതിമാരൻ, വഹീസൻ രസയ്യ, സഹ-രചയിതാവ്: അമീർ ജമാൽ ഖാൻ,അഡീഷണൽ തിരക്കഥ: ആർ മോഹനവാസന്തൻ, തിരൾ ശങ്കർ, കോസ്റ്റ്യൂം ഡിസൈനർ: ദിനേശ് മനോഹരൻ, നൃത്തസംവിധായകൻ: അസർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജി മഹേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ് പി ചൊക്കലിംഗം, സ്റ്റിൽസ്: ജി ആനന്ദ് കുമാർ,ഡിഐ: ഇൻഫിനിറ്റി മീഡിയ, കളറിസ്റ്റ്: ശ്രീനാഥ്, ബി, മേക്കപ്പ്: എൻ ശക്തിവൽ, സ്പെഷ്യൽ മേക്കപ്പ്: റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം: നാഗു, പബ്ലിസിറ്റി ഡിസൈൻ: ഏസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബ്യൂഷൻ പാർട്ണർ : ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Pappappa
pappappa.com