

മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേരള സംസ്ഥാന ഘടകം പുനസംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റായി അലൻ പീറ്ററിനെ (പത്തനംതിട്ട) തിരഞ്ഞെടുത്തു. അരുൺ എസ്.എസ് (തിരുവനന്തപുരം )ആണ് സെക്രട്ടറി. കാസർകോട് സ്വദേശി ഷഫീക്ക് ട്രഷററും. രക്ഷാധികാരികളായി വി ഭാസ്‌ക്കറും എസ്. അശോകനും തുടരും
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ്- അനൂപ്,കലാം, ജോ. സെക്രട്ടറി- ഹാഷിർ,അജയ്, എക്സിക്യൂട്ടീവ് അംഗങ്ങൾ- റിസ്‌വാൻ, സുരാജ്, ഹാഷിം, അമീർ,മണികണ്ഠൻ,നിതിൻ അപ്പു,ആദിത്യൻ,റിച്ചു,പ്രകാശ്,ഓൺലൈൻ പ്രൊമോട്ടർമാർ- നൗഷാദ്,ഷഫീഖ്,ഫവാസ്.
1987-ൽ സ്ഥാപിതമായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ നാല്പത് വർഷങ്ങൾ പിന്നിടുകയാണ്. ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടന, മമ്മൂട്ടി നേതൃത്വം നൽകുന്ന നിരവധി സേവന പ്രവർത്തനങ്ങളുടെ ചാലകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഫാൻസ് നേരിട്ടും നിരവധി ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മമ്മൂട്ടിയുടെ എല്ലാ ജന്മ ദിനങ്ങളിലും കാൽ ലക്ഷം രക്ത ദാനമാണ് ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകർ നിർവഹിക്കുന്നത്. രക്തദാനത്തിൽ പങ്കെടുത്തവരിൽ നിന്നോ അതിന് നേതൃത്വം കൊടുത്തവരിൽ നിന്നോ മാത്രമാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുക.
നിലവിൽ 17 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് ഏകദേശം രണ്ട് ലക്ഷംത്തോളം അംഗങ്ങളുണ്ടെന്നാണ് കണക്ക്. ഏപ്രിൽ മാസത്തിൽ പതിനായിരക്കണക്കിന് നിർദ്ധന രോഗികൾക്ക് പ്രയോജനമാകുന്ന വലിയ ജീവ കാരുണ്യപദ്ധതി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സംഘടന.