ബോക്‌സ് ഓഫീസില്‍ ചിരിയുണര്‍ത്തി 'മധുവിധു'; നാല് ദിവസം കൊണ്ട് 4.3 കോടി

'മധുവിധു' പോസ്റ്റർ
'മധുവിധു' പോസ്റ്റർഅറേഞ്ച്ഡ്
Published on

ഷറഫുദീന്‍ കേന്ദ്രകഥാപാത്രമായെത്തിയ കുടുംബചിത്രം 'മധുവിധു' ബോക്‌സ് ഓഫീസില്‍ മികച്ച മുന്നേറ്റം തുടരുന്നു. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് 4.3 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. അവധിക്കാലമായതിനാല്‍ കുട്ടികളും കുടുംബപ്രേക്ഷകരും ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചതാണു നേട്ടത്തിനു പിന്നില്‍.

Must Read
'സു​ന്ദ​രി​ക്കോ​ഴി​ക്ക് എ​ന്തു​പ​റ്റി?​'- മമ്മൂട്ടി എഴുതിയ 'കെട്ടുകഥ' വായിക്കാം
'മധുവിധു' പോസ്റ്റർ

ഷറഫുദീനും അസീസ് നെടുമങ്ങാടും തകര്‍ത്താടിയ കോമഡി രംഗങ്ങളാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. അജിത് വിനായക ഫിലിംസ് നിര്‍മിച്ച ചിത്രം നവാഗതനായ വിഷ്ണു അരവിന്ദാണ് സംവിധാനം ചെയ്തത്. ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ നായികയായി അരങ്ങേറ്റം കുറിച്ചു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സായ്കുമാര്‍, ജഗദീഷ്, സഞ്ജു മധു, വിനീത് തട്ടില്‍, ബിന്ദു പണിക്കര്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

'മധുവിധു' റിലീസ് പോസ്റ്റർ
'മധുവിധു' റിലീസ് പോസ്റ്റർഅറേഞ്ച്ഡ്

ബിബിന്‍ മോഹനും ജയ് വിഷ്ണുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അജിത് വിനായക ഫിലിംസ് നിര്‍മിച്ച ചിത്രങ്ങളില്‍ വെച്ച് ഏറ്റവും വലിയ വിജയമായി 'മധുവിധു' മാറിക്കഴിഞ്ഞു. വെക്കേഷന്‍ കാലത്ത് കുടുംബമായി തിയറ്ററില്‍ ആസ്വദിക്കാവുന്ന വിനോദചിത്രമെന്നാണ് സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ട്.

Pappappa
pappappa.com