അങ്കമാലിയിലെ കല്യാണത്തലേന്നത്തെ 'മധുരം വെപ്പ്'; ചിരിയും ചിന്തയുമായി കോമഡി ത്രില്ലര്‍

'മധുരം വെപ്പ്' പൂജാചടങ്ങിൽ നിന്ന്
'മധുരം വെപ്പ്' പൂജാചടങ്ങിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്
Published on

മലയാളികളുടെ കല്യാണാഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കല്യാണത്തലേന്നത്തെ ഒത്തുകൂടലുകള്‍. പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിലെയും ക്രൈസ്തവ പാരമ്പര്യങ്ങളിലെയും മധുരം വെപ്പ് ചടങ്ങുകള്‍ പാട്ടും ചിരിയും നിറഞ്ഞ ഉത്സവം തന്നെയാണ്. ഇതേ മധുരം വെപ്പിന്റെ പശ്ചാത്തലത്തില്‍ തികച്ചും വ്യത്യസ്തമായ കോമഡി ത്രില്ലര്‍ ചിത്രവുമായി എത്തുകയാണ് സംവിധായകന്‍ സന്തോഷ് ഇടുക്കി. ബൈജു എഴുപുന്നയെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'മധുരം വെപ്പ്' എന്നുപേരിട്ട സിനിമയ്ക്ക് കൊച്ചിയില്‍ സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പൂജയോടെ തുടക്കമായി.

Must Read
കോമഡിയും ആക്ഷനും ചേർത്തൊരുക്കിയ പ്രതികാരകഥയായി 'ഇല്ലിക്കൽ റിവഞ്ച്'
'മധുരം വെപ്പ്' പൂജാചടങ്ങിൽ നിന്ന്

പ്രശസ്ത സംവിധായകന്‍ സിബി മലയില്‍ ഭദ്രദീപം തെളിച്ച ചടങ്ങില്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. നടന്‍ സന്തോഷ് കീഴാറ്റൂരാണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്.

ഒരു കല്യാണവീട്, ഒപ്പം കൂടുന്ന ബന്ധുക്കള്‍, അവിടെ പുകയുന്ന സ്വത്തുതര്‍ക്കങ്ങള്‍... ഇതിനിടയിലേക്ക് പിശുക്കനായ വരന്റെ പിതാവ് കൂടി എത്തുന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്നു. നിസാരമെന്ന് തോന്നിയ പല സംഭവങ്ങളും ഒടുവില്‍ വലിയൊരു രഹസ്യത്തിന്റെ ചുരുളഴിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

'മധുരം വെപ്പ്' പൂജാചടങ്ങിൽ നിന്ന്
'മധുരം വെപ്പ്' പൂജാചടങ്ങിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്

ബൈജു എഴുപുന്നയുടെ കരിയറിലെ ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രമായിരിക്കും ഇതെന്നാണ് സൂചന. ഒപ്പം പ്രമുഖ താരം സിദ്ദിഖും പ്രധാന വേഷത്തില്‍ എത്തുന്നു. ആക്ടേഴ്‌സ് ഫാക്ടറിയുടെ ബാനറില്‍ ലിബിയ സെബാസ്റ്റ്യന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതില്‍ അണിനിരക്കുന്ന പുതുമുഖങ്ങളുടെ സാന്നിധ്യമാണ്. ആര്‍ട്ടിസ്റ്റ് വര്‍ക്ക്ഷോപ്പിലൂടെ തെരഞ്ഞെടുത്ത അറുപതോളം പുതിയ പ്രതിഭകളാണ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്.

ബൈജു എഴുപുന്ന,സന്തോഷ് ഇടുക്കി
ബൈജു എഴുപുന്ന,സന്തോഷ് ഇടുക്കിഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്

ശ്രീജിത്ത് രവി, ഭീമന്‍ രഘു, ജോജി ജോണ്‍, മേജര്‍ രവി, നന്ദു പൊതുവാള്‍, ശ്രുതി ജയന്‍, മറീന മൈക്കല്‍ കുരിശിങ്കല്‍, ലത ദാസ് തുടങ്ങി മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ജൂണ്‍ 12 മുതല്‍ കൊരട്ടി, അങ്കമാലി തുടങ്ങിയ പ്രദേശങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് നടക്കും.

Pappappa
pappappa.com