കോമഡിയും ആക്ഷനും ചേർത്തൊരുക്കിയ പ്രതികാരകഥയായി 'ഇല്ലിക്കൽ റിവഞ്ച്'

'ഇല്ലിക്കൽ റിവഞ്ച്' ഫസ്റ്റ്ലുക്ക് പോസ്റ്റർ
'ഇല്ലിക്കൽ റിവഞ്ച്' ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on

എ.ടി സിനിമാസിൻ്റെ ബാനറിൽ ഗോകുലം തുളസീധരൻ നിർമ്മിച്ച് സത്യദാസ് കാഞ്ഞിരംകുളം രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന 'ഇല്ലിക്കൽ റിവഞ്ച്' എന്ന സിനിമയുടെ ആദ്യ പോസ്റ്റർ, സുൽത്താൻബത്തേരി താളൂർ അൾട്ടി ബോസ് സ്റ്റുഡിയോയിൽ വെച്ച് പ്രകാശിതമായി. കോളേജ് പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ഒരു പ്രണയകഥയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും കോമഡിയും ആക്ഷനും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രമാണ് 'ഇല്ലിക്കൽ റിവഞ്ച്'.

Must Read
'പഴയ ബേബിശാലിനി ചോദിക്കുന്നു;'മക്കളേ, എന്റെ ഒരു സിനിമയെങ്കിലും നിങ്ങളൊന്ന് കാണുമോ?'
'ഇല്ലിക്കൽ റിവഞ്ച്' ഫസ്റ്റ്ലുക്ക് പോസ്റ്റർ

ഉടൻ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളോടൊപ്പം മലയാളത്തിലെ പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. വയനാട്, ഊട്ടി, മൈസൂർ എന്നിവിടങ്ങളാണ് ലൊക്കേഷൻ.

'ഇല്ലിക്കൽ റിവഞ്ച്' ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രകാശനം
'ഇല്ലിക്കൽ റിവഞ്ച്' ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രകാശനംഫോട്ടോ-അറേഞ്ച്ഡ്

ബാനർ - എ.ടി സിനിമാസ്, രചന, സംവിധാനം - സത്യദാസ് കാഞ്ഞിരംകുളം, നിർമ്മാണം - ഗോകുലം തുളസീധരൻ, എഡിറ്റിങ്, ഛായാഗ്രഹണം - വിവേക് വിൻസൻ്റ്, സംഗീതം - ഗോപൻ സാഗരി, ഗാനരചന - രാജേഷ് അറപ്പുര, വിനോദ് , അജിത് ഊരൂട്ടമ്പലം, ഗീതാ ഭാസ്‌കർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - മധു പി നായർ, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് ചീരാൽ, കല - രാകേഷ് ചെറുവടി, ചമയം - സ്റ്റെഫി രൂപേഷ്, ഡിസൈൻസ്- അനിൽ ചുണ്ടേൽ, പിആർഒ - അജയ് തുണ്ടത്തിൽ.

Pappappa
pappappa.com