

'വനം സംരക്ഷിക്കപ്പെടണം, വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം. പക്ഷേ അതിനേക്കാൾ മുകളിൽ മറ്റൊരു ഉത്തരവാദിത്തം കൂടിയുണ്ട്, അതാണ് ജനങ്ങൾ...' 'കാട്ടുമൃഗങ്ങൾക്കാണ് ഏറ്റവും വലിയ ക്രൂരതയെന്നാണ് ഞാൻ കരുതിയത്. എനിക്കു തെറ്റി...തിന്നാൻ വേണ്ടി കൊല്ലുന്ന മൃഗങ്ങളേക്കാൾ പേടിക്കണ്ടത് ഇവരെയാണ്...' എം.എ നിഷാദ് സംവിധാനം ചെയ്യുന്ന 'ലർക്ക്' എന്ന ചിത്രത്തിൽ നിന്ന് കേൾക്കാനാകുന്ന ചില വാചകങ്ങളാണിത്. വനവും മൃഗങ്ങളും അവർക്കിടയിലെ മനുഷ്യരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ സംസാരിക്കുന്നതും ശക്തമായൊരു കാലിക വിഷയമാണ്.
മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുകയാണ് 'ലർക്ക്'. വന്യമൃഗങ്ങളുമായുള്ള പോരാട്ടം മനുഷ്യരാശിയുടെ നിലനില്പിന്റെ കഥയിൽ ആദ്യ അദ്ധ്യായങ്ങളിലൊന്നാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ വിഷയം പ്രസക്തമായി നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമാണ് ഈ സിനിമ. ജൂലായ് ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്ന 'ലർക്കി'ന്റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിക്കമ്പനിയുടെ സോഷ്യൽമീഡിയ പേജുകളിലൂടെയായിരുന്നു ട്രെയിലർ റിലീസ് ചെയ്തത്.
കേരളാ ടാക്കീസിന്റെ ബാനറിൽ ആർ. ഹരികുമാറാണ് ഈ ചിത്രം നിർമിക്കുന്നത്. എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്,അരുൺ കുമാർ ടി വി,മനോജ് രത്‌നാകരൻ എന്നിവരാണ് സഹനിർമാതാക്കൾ.
സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിള്ള, സരിതാ കുക്കു, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, ബിജു സോപാനം, സോഹൻ സീനുലാൽ, സജി സോമൻ, വിജയ് മേനോൻ, കുമാർ സുനിൽ, വിനോദ് കെടാമംഗലം, റെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുള്ള, സ്മിനു സിജോ, മുത്തുമണി, ബിന്ദു പ്രദീപ്, രമ്യാ പണിക്കർ, നീതാ മനോജ്, ഷീജാ വക്കപ്പാടി തുടങ്ങിയ അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകൻ എം.എ നിഷാദും ഒരു പ്രധാന വേഷത്തിലെത്തുന്നു. പ്രദർശനത്തിനെത്തിക്കുന്നത് മാൻ മീഡിയയാണ്.
കഥ, സംവിധാനം- എം.എ. നിഷാദ്,തിരക്കഥ, സംഭാഷണം- ജുബിൻ ജേക്കബ്,ഛായാഗ്രഹണം-രജീഷ്രാമൻ,ചിത്രസംയോജനം- വിപിൻ മണ്ണൂർ,ചമയം- സജി കാട്ടാക്കട,വസ്ത്രാലങ്കാരം- ഇർഷാദ് ചെറുകുന്ന്,കലാസംവിധാനം-ത്യാഗു തവനൂർ, പശ്ചാത്തലസംഗീതം-പ്രകാശ് അലക്സ്,ശബ്ദലേഖനം-ജുബിൻ രാജ്,ശബ്ദമിശ്രണം-ഗണേഷ് മാരാർ,സംഗീതം-മിനീഷ് തമ്പാൻ,ഗാനരചന-മനു മഞ്ജിത്ത്,ഗായകർ-സുധീപ് കുമാർ,നസീർ മിന്നലെ,എം.എ നിഷാദ്,പ്രൊഡക്ഷൻ കൺട്രോളർ-എസ് മുരുകൻ,അസോസിയേറ്റ് ഡയറക്ടർ-ഷെമീർ പായിപ്പാട്,ഫിനാൻസ് കൺട്രോളർ-നിയാസ് എഫ്കെ,ഗ്രാഫിക്സ്-ഷിറോയി ഫിലിം സ്റ്റുഡിയോ,സ്റ്റുഡിയോ ചിത്രാഞ്ജലി,ഡോൾബി അറ്റ്മോസ് -ഏരീസ് വിസ്മയ,സ്റ്റിൽസ്- അജി മസ്കറ്റ്,ഡിസൈൻ - യെല്ലോ ടൂത്ത്സ്,മാർക്കറ്റിങ്-ടാഗ് 360. പിആർഒ-വാഴൂർ ജോസ്,എ.എസ്.ദിനേശ്.