

കൗതുകമാർന്ന ടൈറ്റിലോടെ ഒരു പുതിയ സിനിമ കൂടി എത്തുന്നു-'കളസ ബന്ധിതം '.നവാഗതനായ നിഷാദ് കെ. സലീം സംവിധാനം ചെയ്യുന്ന ചിത്രം ജെജെ കാസിൽ എന്റർടെയ്ൻമെന്റ്സ്, കഥ ഫാക്ടറി എന്നീ ബാനറുകളിൽ ജിദീഷ് ടി. ജെ, ജയൻ ടി.എം, ജെയിംസ് ജോൺ തരംഗ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഇവരുടെ ആദ്യനിർമാണ സംരംഭമാണിത്. സാങ്കേതിക മികവും മികച്ച താരനിരയും ഒത്തുചേരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചി, പാലക്കാട് എന്നീ ലൊക്കേഷനുകളിലായി ജൂലായ് 20ന് ആരംഭിക്കും. കൊടുങ്ങല്ലൂരിലായിരുന്നു ടൈറ്റിൽ ലോഞ്ച്.
പുതുതലമുറയുടെ ആവേശമായി മാറിയ ബേബി ജീനെ കൂടാതെ വിനീത് തട്ടിൽ, ബിജുക്കുട്ടൻ, സുധീർ പറവൂർ ,ജയശങ്കർ, നന്ദു പൊതുവാൾ, പൗളി വൽസൻ, കുടശനാട് കനകം, ബേബി,ലത ദാസ്, ആർ. ജെ. അഞ്ജലി അബു സലിം, ഫ്രാങ്കോ ഫ്രാൻസിസ്, ഗോവിന്ദ് വി.പൈ, അനു മാർവൻ, അനു സാഫ്,അമൃത വർഷിണി (തുടരും) എന്നിവരും കെ. ലിജു തോമസ്, പ്രജിൻ പ്രതാപ്, റിച്ച് മാൻ, വിഷ്ണു റാം, അഭയ് ചിക്കു, ബല്ലാത്ത ജാതി തുടങ്ങിയ പ്രമുഖ ഇൻഫ്ലുവൻസർമാരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
90 'കളിലെ സ്കൂൾ കാലഘട്ടം അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള കഥാ സന്ദർഭങ്ങളും നർമ മുഹൂർത്തങ്ങളും ഉള്ള നൊസ്റ്റാൾജിക് ഹ്യൂമർ ഡ്രാമയായാണ് ചിത്രം ഒരുക്കുന്നത്. ഒരു മുഴുനീള കോമഡി ചിത്രം എന്ന് തന്നെ പറയാം. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മോഷൻ പോസ്റ്ററും ഇതേ സൂചനയാണ് നൽകുന്നത്.
പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന്റെ അണിയറയിൽ. ഛായാഗ്രഹണം: വിഷ്ണു നാരായണൻ. ദേശീയ ശ്രദ്ധ നേടിയ എഡിറ്റർ രഞ്ജൻ എബ്രഹാം ചിത്രത്തിന്റെ എഡിറ്റിങ്ങും, ധുരന്ധർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിലൂടെ ശ്രദ്ധേയനായ മലയാളി യുവാവ് സ്റ്റീവ് കോട്ടൂർ സംഗീത സംവിധാനവും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആർട്ട്: സജി ജോസഫ്, പ്രോജക്ട് ഡിസൈൻ: ഹുസൈൻ കോയ, കാസ്റ്റിങ് ഡയറക്ടർ: വിഷ്ണു വിശ്വനാഥ്, ചീഫ് അസോസിയേറ്റ്: അദ്വൈദ്.വി ദിനേഷ്, സംഘട്ടനം: ദളപതി രാജ്, ടൈറ്റിൽ ഡിസൈൻ: മനു ഡാവിഞ്ചി, വിഎഫ്എക്സ്: കെ.എസ്.രഘുനാഥ്,മോഷൻ പോസ്റ്റർ: അജിത്ത് ഉണ്ണി,പിആർഒ: മഞ്ജു ഗോപിനാഥ്, ഡിസൈൻസ്: സാരംഗ് കെ.പി, അഭിനന്ദ് ബാലകൃഷ്ണൻ.