അലക്സ്പോളിന്റെ മകൾ സംവിധായിക,പ്രണസം​ഗീതം നിറച്ച് 'ലൗ ആന്റ് യു'

'ലൗ ആന്റ് യു'ടൈറ്റിൽ പ്രകാശനച്ചടങ്ങിൽ ബാലുവർ​ഗീസും ചിത്രത്തിലെ പ്രധാന അഭിനേതാക്കളും
'ലൗ ആന്റ് യു'ടൈറ്റിൽ പ്രകാശനച്ചടങ്ങിൽ ബാലുവർ​ഗീസും ചിത്രത്തിലെ പ്രധാന അഭിനേതാക്കളുംഫോട്ടോ-അറേഞ്ച്ഡ്
Published on

പുതുമുഖങ്ങളായ ജോൺ ജോയ്, അനന്യ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി അലക്സ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലൗ ആന്റ് യു'.

ചിത്രീകരണം പൂർത്തിയായ ദിവസം എറണാകുളം അസീസിയ കൺവെൻഷൻ സെൻ്ററിൽ നടന്ന പാക്കപ്പ് പാർട്ടി ചടങ്ങിൽ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഓഡിയോ എന്നിവ ലോഞ്ച് ചെയ്തു.

Must Read
അരുൺ​ഗോപി നിർമിക്കുന്ന അര്‍ജുന്‍ അശോകന്‍ ചിത്രത്തിന് പാക്ക് അപ്പ്
'ലൗ ആന്റ് യു'ടൈറ്റിൽ പ്രകാശനച്ചടങ്ങിൽ ബാലുവർ​ഗീസും ചിത്രത്തിലെ പ്രധാന അഭിനേതാക്കളും

അസീസീയ കൺവെൻഷൻ സെൻ്റർ ചെയമാൻ പി.എൻ അബ്ദുൾ അസീസ് ടൈറ്റിൽ പോസ്റ്റർ പ്രകാശനവും പിആർഒ എ.എസ് ദിനേശ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും നടൻ ബാലു വർഗീസ് ഓഡിയോ ലോഞ്ച് കർമ്മവും നിർവഹിച്ചു. ആർച്ച,അയന ആൻ്റണി,ജിജോ ജോർജ്,ശിവാഞ്ജന,സുമേഷ് ഭാസ്കർ,അഭിരാമി അശോക് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'ലൗ ആന്റ് യു'ടൈറ്റിൽ പ്രകാശനച്ചടങ്ങിൽ അലക്സ്പോൾ,പി.എൻ അബ്ദുൾ അസീസ്,എ.എസ്.ദിനേശ്,എന്നിവർ
'ലൗ ആന്റ് യു'ടൈറ്റിൽ പ്രകാശനച്ചടങ്ങിൽ അലക്സ്പോൾ,പി.എൻ അബ്ദുൾ അസീസ്,എ.എസ്.ദിനേശ്,എന്നിവർഫോട്ടോ-അറേഞ്ച്ഡ്

അലക്സ് പോൾ ക്രിയേഷൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഉല്ലാസ് റെഡ്ബി നിർവ്വഹിക്കുന്നു.

ഏഴ് മനോഹര ഗാനങ്ങളുള്ള ഈ ചിത്രത്തിന്റെ സംഗീത സംവിധാനം അലക്സ് പോൾ നിർവ്വഹിക്കുന്നു. ഒരു യാത്രയും അതിൽ ഒപ്പമുള്ളവരുടെ പ്രണയവും സൗഹൃദവും സമന്വയിപ്പിക്കുന്ന ഒരു ഫീൽ ഗുഡ് മ്യൂസിക്കൽ ഫാമിലി ചിത്രമാണ് 'ലൗ ആന്റ് യു' എന്ന് സംവിധായിക അശ്വതി അലക്സ് പറഞ്ഞു.

'ലൗ ആന്റ് യു'ടൈറ്റിൽ പോസ്റ്റർ
'ലൗ ആന്റ് യു'ടൈറ്റിൽ പോസ്റ്റർഅറേഞ്ച്ഡ്

മേഘാലയ,തഞ്ചാവൂർ,തെങ്കാശി,കൊച്ചി,മാള, ഗുഹാട്ടി,ഉഡുപ്പി,കോട്ടയം,സുന്ദരപാണ്ഡ്യപുര്യം എന്നിവിടങ്ങളിലായാണ് 'ലൗ ആന്റ് യു' ചിത്രീകരണം പൂർത്തിയായത്. പിആർഒ-എ.എസ് ദിനേശ്,മനു ശിവൻ.

Pappappa
pappappa.com