അരുൺ​ഗോപി നിർമിക്കുന്ന അര്‍ജുന്‍ അശോകന്‍ ചിത്രത്തിന് പാക്ക് അപ്പ്

അരുൺ​ഗോപി നിർമിക്കുന്ന അര്‍ജുന്‍ അശോകന്‍ ചിത്രത്തിന്റെ പോസ്റ്റർ
അരുൺ​ഗോപി നിർമിക്കുന്ന അര്‍ജുന്‍ അശോകന്‍ ചിത്രത്തിന്റെ പോസ്റ്റർഅറേഞ്ച്ഡ്
Published on

അര്‍ജുന്‍ അശോകനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ അരുണ്‍ ഗോപി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. നവാഗതനായ നിഖില്‍ മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം അരുണ്‍ ഗോപിയുടെ നിര്‍മാണ കമ്പനിയായ 'അരുണ്‍ ഗോപി എക്‌സൈറ്റ്മെന്റ്സ്' ആണ് നിര്‍മിക്കുന്നത്. ജസ്റ്റിന്‍ ആന്‍ഡ് മാത്യു എന്റര്‍ടെയ്ന്‍മെന്റ്സുമായി ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് പ്രോജക്ട് ഒരുങ്ങുന്നത്. നാല് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം മാസ് എന്റര്‍ടെയ്‌നറായാണ് എത്തുന്നത്.

Must Read
ഇക്കഴിഞ്ഞ ജനുവരി 25ന്റെ രാത്രിയിൽ എന്റെ ജീവിതത്തിൽ സംഭവിച്ചത്...
അരുൺ​ഗോപി നിർമിക്കുന്ന അര്‍ജുന്‍ അശോകന്‍ ചിത്രത്തിന്റെ പോസ്റ്റർ

അര്‍ജുന്‍ അശോകനൊപ്പം ബാലു വര്‍ഗീസ്, അല്‍ത്താഫ് സലിം, ശരത് സഭ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. 'സുമേഷ് ആന്‍ഡ് രമേഷ്', 'ചത്താ പച്ച' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സനൂപ് തൈക്കൂടമാണ് ഈ ചിത്രത്തിനു തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ദുബായ്, പുതുച്ചേരി, കൊച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിയിരുന്നു സിനിമയുടെ ഷൂട്ടിങ്.

അരുൺ​ഗോപി നിർമിക്കുന്ന അര്‍ജുന്‍ അശോകന്‍ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ നിന്ന്
അരുൺ​ഗോപി നിർമിക്കുന്ന അര്‍ജുന്‍ അശോകന്‍ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ നിന്ന്ഫോട്ടോ-ഇൻസ്റ്റ​ഗ്രാം

സനീഷ് സ്റ്റാന്‍ലിയാണ് ക്യാമറ. ഇലക്ട്രോണിക് കിളി സംഗീതവും സാഗര്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ പേരും റിലീസ് തീയതിയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ആന്റണി വര്‍ഗീസ് പെപ്പെ, ലുക്മാന്‍ എന്നിവര്‍ക്കൊപ്പം 'ഡിസ്‌കോ', പ്രഭുദേവയോടൊപ്പം തമിഴ് ചിത്രം 'മൂണ്‍ വാക്ക്' തുടങ്ങി നിരവധി സിനിമകളാണ് അര്‍ജുന്‍ അശോകന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Related Stories

No stories found.
Pappappa
pappappa.com