'വവ്വാലി'ലേക്ക് ലെവിൻ സൈമൺ ജോസഫും

'വവ്വാലി'ൽ ലെവിൻ സൈമൺ ജോസഫിന്റെ അനൗൺസ്മെന്റ് പോസ്റ്റർ
'വവ്വാലി'ൽ ലെവിൻ സൈമൺ ജോസഫിന്റെ അനൗൺസ്മെന്റ് പോസ്റ്റർഅറേഞ്ച്ഡ്
Published on

യുവതാരം ലെവിൻ സൈമൺ ജോസഫ് 'വവ്വാൽ' എന്ന ചിത്രത്തിലേക്ക്. ഈ സിനിമയിലെ ആദ്യ മലയാളി സാന്നിധ്യവുമാണ് ലെവിൻ. ലെവിൻ സൈമണിന്റെ എട്ടാമത്തെ ചിത്രമാണ് 'വവ്വാൽ'. ഇത് വരെ കാണാത്ത,പ്രേക്ഷകർ ആഗ്രഹിക്കുന്ന 'ഒന്ന് ' അതെന്തായാലും ഇതിൽ സംഭവിക്കും എന്നാണ് പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് അണിയറപ്രവർത്തകർ പറയുന്നത്.

Must Read
'എമ്പുരാൻ' വില്ലൻ അഭിമന്യുസിങ് ഇനി 'വവ്വാലി'ൽ
'വവ്വാലി'ൽ ലെവിൻ സൈമൺ ജോസഫിന്റെ അനൗൺസ്മെന്റ് പോസ്റ്റർ

ഓൺഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഹ്‌മോന്‍ ബി. പറേലില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'വവ്വാലി'ൽ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മനോജ് എം.ജെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം-ജോൺസൺ പീറ്റർ,എഡിറ്റർ-ഫാസിൽ പി ഷാമോൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, മേക്കപ്പ്-സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്, സ്റ്റിൽസ്-രാഹുൽ തങ്കച്ചൻ,പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആഷിഖ് ദിൽജിത്ത്,പിആർഒ-എ.എസ് ദിനേശ്. താരനിർണ്ണയം പൂർത്തിയാകുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

Pappappa
pappappa.com