'എമ്പുരാൻ' വില്ലൻ അഭിമന്യുസിങ് ഇനി 'വവ്വാലി'ൽ

വവ്വാൽ എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ അഭിമന്യു സിങ്
അഭിമന്യു സിങ് 'വവ്വാലി'ന്റെ പോസ്റ്ററിൽ അറേഞ്ച്ഡ്
Published on

റീ സെൻസറിങ്ങിൽ ബൽദേവ് പട്ടേൽ എന്ന് പേരുമാറ്റപ്പെട്ട 'എമ്പുരാനി'ലെ ബാബാ ബജ്റം​ഗിയായി ശ്ര​ദ്ധനേടിയ അഭിമന്യു സിങ് വീണ്ടും മലയാളത്തിലേക്ക്. ഷഹ്‌മോന്‍ ബി. പറേലില്‍ സംവിധാനം ചെയ്യുന്ന 'വവ്വാല്‍' എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായാണ് അഭിമന്യുവിന്റെ മടങ്ങിവരവ്. ഓൺഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ 'വവ്വാലി'ൽ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

Must Read
ആനയുമായുള്ള സംഘട്ടനത്തിനിടെ പെപ്പയ്ക്ക് പരിക്ക്; 'കാട്ടാളൻ' ഷെഡ്യൂൾ മാറ്റിവെച്ചു
വവ്വാൽ എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ അഭിമന്യു സിങ്

മനോജ് എം.ജെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം-ജോൺസൺ പീറ്റർ,എഡിറ്റർ-ഫാസിൽ പി. ഷാമോൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, മേക്കപ്പ്-സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്,സ്റ്റിൽസ്-രാഹുൽ തങ്കച്ചൻ,പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആഷിഖ് ദിൽജിത്ത്,പിആർഒ-എ.എസ് ദിനേശ്. താരനിർണ്ണയം പൂർത്തിയാകുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

Related Stories

No stories found.
Pappappa
pappappa.com