ആനയുമായുള്ള സംഘട്ടനത്തിനിടെ പെപ്പയ്ക്ക് പരിക്ക്; 'കാട്ടാളൻ' ഷെഡ്യൂൾ മാറ്റിവെച്ചു

ആന്റണി വർ​ഗീസ് നായകനായ ‘കാട്ടാളൻ’ പോസ്റ്റർ
‘കാട്ടാളൻ’ പോസ്റ്റർഅറേഞ്ച്ഡ്
Published on

ആനയുമായുള്ള സംഘട്ടനരം​ഗത്തിന്റെ ചിത്രീകരണത്തിനിടെ നടൻ ആന്റണി വർ​ഗീസിന്(പെപ്പെ)പരിക്ക്. തായ്ലൻഡിൽ ‘കാട്ടാളൻ’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ആനയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ പെപ്പെയുടെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ പെപ്പെ വിശ്രമത്തിലാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ‘കാട്ടാളൻ’ സിനിമയുടെ അടുത്ത ഷെഡ്യൂൾ താത്കാലികമായി മാറ്റിവെച്ചു.

ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷരീഫ് മുഹമ്മദ് നിർമ്മിച്ച്, നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘കാട്ടാളൻ’. ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. സംഗീതമൊരുക്കുന്നത് 'കാന്താര'യുടെ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയ താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവർക്കുപുറമേ റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർഥ് തിവാരി മലയാളത്തിൽനിന്ന് ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Must Read
'കാട്ടാളൻ' തുടങ്ങി,തിരിതെളിക്കാൻ താരലോകം
ആന്റണി വർ​ഗീസ് നായകനായ ‘കാട്ടാളൻ’ പോസ്റ്റർ

ചിത്രത്തിൽ പെപ്പെ തന്റെ യഥാർഥ പേരായ 'ആൻറണി വർ​ഗീസ്' എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയാണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്.

സംഭാഷണം: ഉണ്ണി ആർ, ഛായാ​ഗ്രഹണം: ​രണദിവെ, എഡിറ്റിങ്: എഡിറ്റർ ഷമീർ മുഹമ്മദ്, ഓഡിയോ​ഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ടൈറ്റിൽ ഗ്രാഫിക്സ്: ഐഡൻറ് ലാബ്സ് ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്.

Related Stories

No stories found.
Pappappa
pappappa.com