ആദ്യ ഷെഡ്യൂൾ പൂർത്തിയായി, 'L366' ഷൂട്ടിങ് ഇനി മെയ് 5 മുതൽ

'L366' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'L366' ഫസ്റ്റ് ലുക്ക് പോസ്റ്റർഅറേഞ്ച്ഡ്
Published on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന L366 സിനിമയെ കുറിച്ചുള്ള ഓരോ വാർത്തകളും ആരാധകർക്ക് ആവേശമാണ്. അടുത്തിടെ പുറത്തിറങ്ങിയ മോഹൻലാലിന്റെ ടി. എസ്. ലൗലജൻ എന്ന കഥാപാത്രത്തിന്റെ പോലിസ് ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സിനിമയുടെ ഷൂട്ടിങ്ങിനെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. 55 ദിവസം നീണ്ടുനിന്ന ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയായിയെന്നും നിലവിൽ ചിത്രീകരണത്തിന് ചെറിയ ഇടവേള നൽകിയിരിക്കുകയാണ് എന്നുമാണ് പുതിയ വാർത്ത.

Must Read
കഥകളുടെ യാത്രയ്ക്ക് തുടക്കം,പപ്പപ്പ യൂട്യൂബ് ചാനലിനെ അവതരിപ്പിച്ച് മോഹൻലാൽ
'L366' ഫസ്റ്റ് ലുക്ക് പോസ്റ്റർ

അടുത്ത ഷെഡ്യൂൾ മേയ് 5 ന് ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് കൂടുതൽ പ്രധാനപ്പെട്ട രംഗങ്ങൾ അടുത്ത ഷെഡ്യൂളിൽ ചിത്രീകരിക്കാനാണ് പദ്ധതിയിടുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്. മീരാ ജാസ്മിനാണ് നായിക. മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,സജീവൻ തുടങ്ങിയവരും അഭിനയിക്കുന്നു.

L366 പോസ്റ്ററിൽ മീരാ ജാസ്മിൻ
L366 പോസ്റ്ററിൽ മീരാ ജാസ്മിൻഅറേഞ്ച്ഡ്

'തു​ട​രും' എ​ന്ന സി​നി​മ​യി​ലെ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ ഭൂ​രി​ഭാ​ഗ​വും ഈ ​ചി​ത്ര​ത്തി​ലും ഒ​ന്നി​ക്കു​ന്നു എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഷാജി കുമാറാണ് ഛായാഗ്രഹണം. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. കോ-ഡയറക്ഷൻ -ബിനു പപ്പു, എഡിറ്റിങ്- വിവേക്ഹർഷൻ, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ-ഗോകുൽ ദാസ്,വസ്ത്രാലങ്കാരം-മഷർ ഹംസ,മേക്കപ്പ്- റോണക്സ് സേവ്യർ,സ്റ്റിൽസ്-അമൽ സി സദർ.

തിരക്കഥാകൃത്ത് രതീഷ് രവി,നിർമാതാവ് ആഷിഖ് ഉസ്മാൻ,സംവിധായകൻ തരുൺ മൂർത്തി എന്നിവർ L366 സെറ്റിൽ
തിരക്കഥാകൃത്ത് രതീഷ് രവി,നിർമാതാവ് ആഷിഖ് ഉസ്മാൻ,സംവിധായകൻ തരുൺ മൂർത്തി എന്നിവർ L366 സെറ്റിൽഫോട്ടോ-അറേഞ്ച്ഡ്

സെൻട്രൽ പിക്ചേഴ്സ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ ശബ്ദസംവിധാനം-വിഷ്ണു ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മിറാഷ് ഖാൻ,അസോസിയേറ്റ് ഡയറക്ടർ-അനസ് വി, പ്രൊഡക്ഷൻ മാനേജർ-ജോമോൻ ജോയ് ചാലക്കുടി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എസ്സാ കെ. എസ്തപ്പാൻ മാർക്കറ്റിങ്- ഒബ്സ്ക്യൂറ.

Pappappa
pappappa.com