ഒരു കിഴക്കൻ ത്രില്ലർ വരുന്നു; ജിസ് ജോയി-ആസിഫ് ചിത്രം 'കോട്ടയം ബെൽറ്റ്' പൂർത്തിയായി

ഒരു കിഴക്കൻ ത്രില്ലർ വരുന്നു; ജിസ് ജോയി-ആസിഫ് ചിത്രം 'കോട്ടയം ബെൽറ്റ്' പൂർത്തിയായി
Published on: 

ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി ജി​സ് ജോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം 'കോ​ട്ട​യം ബെ​ൽ​റ്റി'ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് പാ​ക്ക​പ്പ് വി​വ​രം പ​ങ്കു​വെ​ച്ച​ത്. കേ​ര​ള​ത്തി​ലെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ഒ​രു ഫാ​മി​ലി ത്രി​ല്ല​റാ​ണ് ചി​ത്ര​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Must Read
ഹലോ ഡിയേഴ്സ്.. എത്ര മനോഹരം ഈ കാഴ്ച..;വീണ്ടും ഒരു മമിത-സം​ഗീത് പ്രതാപ് ചിത്രം
ഒരു കിഴക്കൻ ത്രില്ലർ വരുന്നു; ജിസ് ജോയി-ആസിഫ് ചിത്രം 'കോട്ടയം ബെൽറ്റ്' പൂർത്തിയായി

ഒ​രു ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ത്തി​ൽ ഏ​റെ സ്വാ​ധീ​ന​മു​ള്ള നാ​ല് സ​ഹോ​ദ​ര​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സി​നി​മ​യു​ടെ ക​ഥ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. സു​രേ​ഷ് ഗോ​പാ​ല​ൻ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് ബോ​ബി-​സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ട് ക്രി​യേ​റ്റീ​വ് ഇ​ൻ​പു​ട്ടു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. തൊ​ടു​പു​ഴ, കൊ​ച്ചി, കോ​ട്ട​യം, തൃ​ശ്ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്.

'കോട്ടയം ബെൽറ്റ്' അഭിനേതാക്കളും അണിയറപ്രവർത്തകരും
'കോട്ടയം ബെൽറ്റ്' അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

ആ​സി​ഫ് അ​ലി​യും ജി​സ് ജോ​യി​യും ഒ​ന്നി​ക്കുന്ന ആ​റാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. വി​ജ​യ​രാ​ഘ​വ​ൻ, ജ​ഗ​ദീ​ഷ്, ഷൈ​ൻ ടോം ​ചാ​ക്കോ, വി​ഷ്ണു അ​ഗ​സ്ത്യ, ബോ​ബി കു​ര്യ​ൻ, അ​ശോ​ക​ൻ, പ്രേം ​പ്ര​കാ​ശ്, ഫ​ർ​ഹാ​ൻ ഫാ​സി​ൽ, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, ശ്രീ​കാ​ന്ത് മു​ര​ളി, അ​ല​ൻ​സി​യ​ർ, ജി​നു ജോ​സ​ഫ്, ചെ​മ്പി​ൽ അ​ശോ​ക​ൻ, വി​നീ​ത്, സാ​ൻ​ഡ്ര ച​ന്ദ്ര​ൻ തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

'കോട്ടയം ബെൽറ്റ്' അഭിനേതാക്കളും അണിയറപ്രവർത്തകരും
'കോട്ടയം ബെൽറ്റ്' അഭിനേതാക്കളും അണിയറപ്രവർത്തകരുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

ബി​നേ​ന്ദ്ര മേ​നോ​ൻ ഛായാ​ഗ്ര​ഹ​ണ​വും സൂ​ര​ജ് ഇ.​എ​സ്. എ​ഡി​റ്റിങ്ങും നി​ർ​വ​ഹി​ക്കു​ന്നു. ഗോ​വി​ന്ദ് വ​സ​ന്ത​യാ​ണ് സം​ഗീ​തം. ഡ്രീം​കാ​ച്ച​ർ പ്രൊ​ഡ​ക്ഷ​ൻ​സ്, കാ​ളി​ഷ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ടി.​ആ​ർ. ഷം​സു​ദ്ദീ​ൻ, വേ​ണു ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Pappappa
pappappa.com