കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​ൻ സ്വന്തം ജീ​വി​തകഥ സിനിമയാക്കുന്നു

കൂട്ടിക്കൽ ജയചന്ദ്രൻ
കൂട്ടിക്കൽ ജയചന്ദ്രൻഫോട്ടോ കടപ്പാട്-കൂട്ടിക്കൽ ജയചന്ദ്രൻ ഫേസ്ബുക്ക് പേജ്
Published on

ച​ല​ച്ചി​ത്ര നടൻ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​ൻ ത​ന്‍റെ ജീ​വി​ത​ക​ഥ സി​നി​മ​യാ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. താ​ൻ നേ​രി​ട്ട ക​ഠി​ന​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി ഒ​രു പു​സ്ത​ക​വും, അ​തി​നെ ആ​സ്പ​ദ​മാ​ക്കി ഒ​രു സിനിമയു​മാ​ണ് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​നാ​യി​രി​ക്കും ചി​ത്രമൊരുക്കുന്നത്.

മ​ല​യാ​ളത്തിലെ ഒ​രു മ​ഹാ​ന​ട​ൻ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്നാണ് ജയചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഇതിന്റെ ആദ്യചർച്ച കഴിഞ്ഞു. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാ​ൻ പു​തു​മു​ഖ​ങ്ങ​ളെ​യാ​ണ് തേ​ടു​ന്ന​ത്. ഇ​തി​നാ​യി വി​പു​ല​മാ​യ ഓ​ഡി​ഷ​ൻ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ളു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലൂ​ടെ​യാ​കും അ​ഭി​നേ​താ​ക്ക​ളെ ക​ണ്ടെ​ത്തു​ക.

Must Read
അളിയന്റെ ജോലിയും ബ്രൂണെ രാജാവും; നന്മനിറഞ്ഞ ഒരു ശ്രീനിക്കഥ
കൂട്ടിക്കൽ ജയചന്ദ്രൻ

സി​നി​മ​യ്ക്ക് മു​ൻ​പാ​യി ജ​യ​ച​ന്ദ്രന്‍റെ അ​നു​ഭ​വ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പു​സ്ത​കം പു​റ​ത്തി​റ​ങ്ങും. ഇ​തി​നെ ആ​സ്പ​ദ​മാ​ക്കി​യാ​കും തി​ര​ക്ക​ഥ ഒ​രു​ങ്ങു​ന്ന​ത്. മി​മി​ക്രി​യി​ലൂ​ടെ​യും ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​ര​നാ​യ താ​രം, ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​മാ​യി വലിയ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഗു​രു​ത​ര​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​നും കു​ടും​ബ​ത്തി​നും നേ​രി​ടേ​ണ്ടി വ​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തന്‍റെ ജീവിതം ജയചന്ദ്രൻ വെള്ളിത്തിരയിലെത്തിക്കുന്നത്. ജയചന്ദ്രൻ നേരിട്ട വെല്ലുവിളികളുടെ മറുപടി ചിത്രത്തിലുണ്ടാകുമോ എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

കൂട്ടിക്കൽ ജയചന്ദ്രനും ഭാര്യ ബസന്തിയും
കൂട്ടിക്കൽ ജയചന്ദ്രനും ഭാര്യ ബസന്തിയും ഫോട്ടോ കടപ്പാട്-കൂട്ടിക്കൽ ജയചന്ദ്രൻ ഫേസ്ബുക്ക് പേജ്

താൻ ക​ണ്ട​തും അ​നു​ഭ​വി​ച്ച​തു​മാ​യ കാ​ര്യ​ങ്ങ​ൾ സ​ത്യ​സ​ന്ധ​മാ​യി ലോ​ക​ത്തെ അ​റി​യി​ക്കു​ക എ​ന്ന​താ​ണ് സി​നി​മ​യു​ടെ ല​ക്ഷ്യമെന്ന് ജയചന്ദ്രൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 'ആയിരം സിനിമ എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല! സത്യമുള്ള ഒരേയൊരു സിനിമ ഇ​ത് കേ​വ​ലം ഒ​രു സി​നി​മ​യ​ല്ല, എന്‍റെ ജീ​വി​ത​ത്തി​ലെ പൊ​ള്ളു​ന്ന യാ​ഥാ​ർഥ്യങ്ങ​ളാ​ണ്'- ജ​യ​ച​ന്ദ്ര​ൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Pappappa
pappappa.com