

ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു. കൊല്ലം കോട്ട കമ്പനി എന്നുപേരിട്ട ചിത്രത്തിൽ സജിൻ ഗോപുവാണ് പ്രധാനവേഷത്തിൽ. ഒപ്പം പുതുമുഖങ്ങളുമുണ്ട്. സജിന്റെ ഗോപുവിന്റെ ശിരസ്സ് മാത്രമാണ് പോസ്റ്ററിലുള്ളത്. ബാക്കിയുള്ളവരൊക്കെ പുതിയ അഭിനേതാക്കളും. ടിനുവിന്റെ മുൻ ചിത്രങ്ങൾ പോലെ ആക്ഷന് പ്രധാന്യമുള്ളതാണ് സിനിമയെന്നതാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്.
അരുൺ നാരായൺ പ്രൊഡക്ഷൻസ്, അഞ്ജന ടാക്കീസ്, എവരിബഡി ഫിലിംസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, അഞ്ജന ഫിലിപ്പ്, ബിനു എസ്.ഡി, ടിനു പാപ്പച്ചൻ എന്നിവർ ചേർന്നാണ് നിർമാണം. അച്ചു ബേബി ജോൺ ആണ് കോ- പ്രൊഡ്യൂസർ. ആർ അരവിന്ദൻ, സുജിത്ത് സുന്ദരൻ എന്നിവർ ചേർന്നാണ് രചന. ജസ്റ്റിൻ വർഗീസ് ആണ് സംഗീതം.
ചായാഗ്രാഹകൻ- റാഹിൽ, എഡിറ്റർ ദീപു ജോസഫ്, വരികൾ വിനായക ശശികുമാർ,ആർട്ട് ഡയറക്ടർ- അജയ് മങ്ങാട്, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ആക്ഷൻ- കലൈ കിംഗ്സൺ, കോസ്റ്റ്യൂം- ആശിഷ് നമ്പ്യാർ, കളറിസ്റ്റ്-ശ്രീക് വാരിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, ലൈൻ പ്രൊഡ്യൂസർമാർ-ഫെബി സ്റ്റാലിൻ.വിവേക് കെ.ജി, അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു വിജയൻ, സ്റ്റിൽസ്-ഷെയ്ൻ സബൂറ,പ്രൊമോ സ്റ്റിൽസ്- അർജുൻ കല്ലിങ്കൽ.
കുഞ്ചാക്കോ ബോബനെ നായകനാക്കി 2023-ൽ പുറത്തിറങ്ങിയ ചാവേർ ആണ് ടിനു പാപ്പച്ചൻ ഒടുവിൽ സംവിധാനം ചെയ്ത സിനിമ.