കെ.ജി.ജോർജ് സിനിമാറ്റിക് അവാർഡുകൾ സമ്മാനിച്ചു

കെ.ജി.ജോർജ് സിനിമാറ്റിക് അവാർഡ് നേടിയ നടി ​ഗൗരി കിഷൻ അവാർഡ് വിതരണച്ചടങ്ങിൽ സംസാരിക്കുന്നു
കെ.ജി.ജോർജിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കെ.ജി.ജോർജ് സിനിമാറ്റിക് അവാർഡ് ഏറ്റുവാങ്ങിയശേഷം നടി ​ഗൗരി കിഷൻ സംസാരിക്കുന്നുഫോട്ടോ-അറേഞ്ച്ഡ്
Published on

വിഖ്യാത സംവിധായകൻ കെ.ജി.ജോർജിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കെ.ജി.ജോർജ് സിനിമാറ്റിക് അവാർഡുകൾ സമ്മാനിച്ചു. വിവിധ വിഭാ​ഗങ്ങളിലായി അഭിനേതാക്കളും അണിയറ പ്രവർത്തകരും പുരസ്കാരങ്ങൾ സ്വീകരിച്ചു. അഭിനേതാക്കളായ ബാലു വർ​ഗീസ്,നിരഞ്ജ് മണിയൻ പിള്ള,ദേവനന്ദ,ബോബി കുര്യൻ,ആൻ മെർലറ്റ്,​​ഗൗരി കിഷൻ,സംവിധായകരായ ജിസ് ജോയ്,അമൽ കെ.ജോയ്,മനു രാധാകൃഷ്ണൻ,കൃഷ്ണദാസ് മുരളി,ടി.വി.രഞ്ജിത് തുടങ്ങിയവരാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.

Must Read
അച്ഛാ..ഇനിയും പകൽക്കിളിയായി പാടിയെത്തുക...
കെ.ജി.ജോർജ് സിനിമാറ്റിക് അവാർഡ് നേടിയ നടി ​ഗൗരി കിഷൻ അവാർഡ് വിതരണച്ചടങ്ങിൽ സംസാരിക്കുന്നു

ഗുമസ്ഥൻ,​ഗു,തലൻ,പല്ലൊട്ടി 90 കിഡ്സ്,ഒരു ഭാരത സർക്കാർ ഉത്പന്നം,ഭരതനാട്യം,പണി എന്നീ സിനിമകൾ വിവിധ വിഭാ​ഗങ്ങളിൽ അവാർഡിന് അർഹമായി.

കെ.ജി.ജോർജിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കെ.ജി.ജോർജ് സിനിമാറ്റിക് അവാർഡു വിതരണച്ചടങ്ങ്
കെ.ജി.ജോർജിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കെ.ജി.ജോർജ് സിനിമാറ്റിക് അവാർഡു വിതരണച്ചടങ്ങിൽ നിന്ന്ഫോട്ടോ-അറേഞ്ച്ഡ്

കെ.ജി.ജോർജിന്റെ മകൾ താരാ കെ.ജോർജിന്റെ നേതൃത്വത്തിൽ അറോറ ഫിലിം കമ്പനിയുമായി ചേർന്നാണ് അവാർഡ് വിതരണച്ചടങ്ങ് സംഘടിപ്പിച്ചത്. ഇവിഎം സ്കോഡ ആയിരുന്നു സ്പോൺസർ. സീ കേരളം ചാനൽ പാർട്ണറും. നടൻ കൈലാഷ് ആയിരുന്നു അവതാരകൻ.

Related Stories

No stories found.
Pappappa
pappappa.com