
നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ സംവിധായകൻ വിനയൻ. നിലവിലെ ട്രഷറർ ലിസ്റ്റിൻ സ്റ്റീഫനും കല്ലിയൂർ ശശിയുമാണ് എതിർ സ്ഥാനാർഥികൾ. ആകാശ് ഫിലിംസ് എന്ന നിർമാണക്കമ്പനിയുടെ ബാനറിലാണ് വിനയന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അംഗത്വമുള്ളത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ സെക്രട്ടറി ബി.രാകേഷും സജി നന്ത്യാട്ടും തമ്മിലാണ് മത്സരം. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാന്ദ്രാ തോമസിന്റെ നാമനിർദേശപത്രിക തള്ളിയിരുന്നു. ഇതിനെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ് സാന്ദ്ര.
സന്ദീപ് സേനൻ,സോഫിയാപോൾ,ആനന്ദ് കുമാർ എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നു. ജോയന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ആൽവിൻ ആന്റണി,ആനന്ദ് കുമാർ,എം.എം.ഹംസ എന്നിവരാണ് മത്സരരംഗത്തുള്ളത്. രണ്ടുവീതം വൈസ് പ്രസിഡന്റ്,ജോയന്റ് സെക്രട്ടറി സ്ഥാനങ്ങളാണ് അസോസിയേഷനുള്ളത്. ട്രഷററാകാൻ സജി നന്ത്യാട്ടും എൻ.പി.സുബൈറുമാണ് കളത്തിൽ.
14അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 26പേർ മത്സരിക്കുന്നു. കെ.എം. അബ്ദുൽ അസീസ്, എബ്രഹാം മാത്യു, എം.ടി.അബൂബക്കർ, അനിൽ മാത്യു, ആൻറണി മാത്യു, ആർ.ചന്ദ്രൻ, ഗിരീഷ് വൈക്കം, ജോബി ജോർജ്, കൃഷ്ണകുമാർ. എൻ(ഉണ്ണി),വി.ബി.കെ.മേനോൻ, മുകേഷ് ആർ. മേത്ത, ഔസേപ്പച്ചൻ, എം.സി ഫിലിപ്പ്(സെഞ്ച്വറി കൊച്ചുമോൻ),കെ.ജി രമേശ് കുമാർ(രമ), സജിത് കുമാർ, സാന്ദ്രാ തോമസ്, സന്തോഷ് പവിത്രം, ശശീന്ദ്ര വർമ, ഷെർഗ സന്ദീപ്,സിയാദ് കോക്കർ,എസ്.എസ്.ടി സുബ്രഹ്മണ്യം, ജി.സുരേഷ് കുമാർ, തിലകേശ്വരി(ഷീല കുര്യൻ) തോമസ് ജോസഫ് പട്ടത്താനം, തോമസ് മാത്യു, വിശാഖ് സുബ്രഹ്മണ്യം എന്നിവരാണവർ. ഓഗസ്റ്റ് 14ന് ആണ് തിരഞ്ഞെടുപ്പ്.