ഫി​ലിംക്രി​ട്ടി​ക്സ് അ​വാ​ർ​ഡ്: മോ​ഹ​ൻ​ലാ​ൽ മി​ക​ച്ച ന​ട​ൻ; എക്കോ മി​ക​ച്ച ചി​ത്രം

'തുടരും' എന്ന സിനിമയിൽ മോഹൻലാൽ,'എക്കോ' പോസ്റ്റർ
'തുടരും' എന്ന സിനിമയിൽ മോഹൻലാൽ,'എക്കോ' പോസ്റ്റർഅറേഞ്ച്ഡ്
Published on

49-ാമ​ത് കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 'തു​ട​രും', 'ഹൃ​ദ​യ​പൂ​ർ​വം' എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ക​ട​ന​ത്തി​ന് മോ​ഹ​ൻ​ലാ​ലി​നെ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച ന​ടി​ക്കുള്ള പുരസ്കാരം ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും (ലോ​ക: ചാ​പ്റ്റ​ർ 1 ച​ന്ദ്ര) അ​ന​ശ്വ​ര രാ​ജ​നും (രേ​ഖാ​ചി​ത്രം, മി​സ്റ്റ​ർ ആ​ൻ​ഡ് മി​സി​സ് ബാ​ച്ചി​ല​ർ) പ​ങ്കി​ട്ടു. ദിൻ​ജി​ത്ത് അ​യ്യ​ത്താ​ൻ സം​വി​ധാ​നം ചെ​യ്ത 'എ​ക്കോ' മി​ക​ച്ച ചി​ത്ര​മാ​യി. 'ലോ​ക: ചാ​പ്റ്റ​ർ 1: ച​ന്ദ്ര' എ​ന്ന സി​നി​മ​യി​ലൂ​ടെ ഡൊ​മി​നി​ക് അ​രു​ൺ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം നേ​ടി.

Must Read
തിക്കുറിശ്ശി അവാർഡ്: 'എക്കോ' മികച്ച ചിത്രം, ജോജു നടൻ,ലിജോമോൾ നടി
'തുടരും' എന്ന സിനിമയിൽ മോഹൻലാൽ,'എക്കോ' പോസ്റ്റർ

തി​രു​വ​ന​ന്ത​പു​ര​ത്ത് ജൂ​റി ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ഓ​ണ​ക്കൂ​റും അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തെ​ക്കി​ൻ​കാ​ട് ജോ​സ​ഫു​മാ​ണ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​റി​ന് ച​ല​ച്ചി​ത്ര ര​ത്നം ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡും സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ന് റൂ​ബി ജൂ​ബി​ലി അ​വാ​ർ​ഡും ന​ൽ​കും. ടി.​ജി. ര​വി, ഇ​ന്ദ്ര​ൻ​സ്, കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി, ക​ല്ലി​യൂ​ർ ശ​ശി, ഊ​ർമി​ള ഉ​ണ്ണി, ബി. ​അ​രു​ന്ധ​തി എ​ന്നി​വ​ർ​ക്ക് ഫി​ലിം ടാ​ല​ന്‍റ് അ​വാ​ർ​ഡു​ക​ൾ സമ്മാനിക്കും.

കല്യാണി പ്രിയദർശൻ,അനശ്വര രാജൻ
കല്യാണി പ്രിയദർശൻ,അനശ്വര രാജൻഫോട്ടോ-അറേഞ്ച്ഡ്

മ​റ്റ് പ്ര​ധാ​ന പു​ര​സ്കാ​ര​ങ്ങ​ൾ-ര​ണ്ടാ​മ​ത്തെ മി​ക​ച്ച ചി​ത്രം: രേ​ഖാ​ചി​ത്രം (സം​വി​ധാ​നം: ജോ​ഫി​ൻ ടി. ​ചാ​ക്കോ),സ​ഹ​ന​ട​ൻ: പ്ര​കാ​ശ് വ​ർമ (തു​ട​രും), ദി​ലീ​ഷ് പോ​ത്ത​ൻ (റോ​ന്ത്),സ​ഹ​ന​ടി: ഹ​ണി റോ​സ് (റേ​ച്ച​ൽ), ശു​ഭ വ​യ​നാ​ട് (ശാ​ന്തി),ക​ഥ: ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ൻ (പൊ​ന്മാൻ),തി​ര​ക്ക​ഥ: രാ​ജേ​ഷ് തി​ല്ല​ങ്കേ​രി (എ ​പ്ര​ഗ്ന​ന്‍റ് വി​ഡോ),സം​ഗീ​ത സം​വി​ധാ​നം: ജേ​ക്സ് ബി​ജോ​യ് (ന​രി​വേ​ട്ട, ലോ​ക: ചാ​പ്റ്റ​ർ 1 ച​ന്ദ്ര),ഗാ​യ​ക​ൻ: ന​വ​നീ​ത് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (ഗാ​നം: വി​ട​പ​റ​യാം, ചി​ത്രം: ഹൃ​ദ​യ​പൂ​ർവം),ഗാ​യി​ക: സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ (ഗാ​നം: മി​ന്ന​ൽ​വ​ള, ചി​ത്രം: ന​രി​വേ​ട്ട), ജെ.​ആ​ർ. ദി​വ്യാ​നാ​യ​ർ (ഗാ​നം: മ​ധു​ര​മ​യൊ​രു കോ​കി​ല നാ​ദം, ചി​ത്രം: നേ​ര​റി​യും നേ​ര​ത്ത്),ജ​ന​പ്രി​യ ചി​ത്രം: സ​ർ​വം മാ​യ (സം​വി​ധാ​നം: അ​ഖി​ൽ സ​ത്യ​ൻ),ക്യാ​മ​റ: മു​ഹ​മ്മ​ദ് എ. (​ത​ന്ത​പ്പേ​ര്), പ്ര​വീ​ൺ പ്ര​ഭാ​ക​ർ (ക​ളങ്കാ​വ​ൽ),ശ​ബ്ദ​മി​ശ്ര​ണം: എം.​ആ​ർ. രാ​ജ​കൃ​ഷ്ണ​ൻ (എ​മ്പു​രാ​ൻ),മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ (ലോ​ക: ചാ​പ്റ്റ​ർ 1 ച​ന്ദ്ര) ന​വാ​ഗ​ത ന​ടി: റി​യ ഷി​ബു (സ​ർ​വം മാ​യ),ന​വാ​ഗ​ത സം​വി​ധാ​യ​ക​ർ: ജി​തി​ൻ കെ. ​ജോ​സ്, ശ​ര​ൺ വേ​ണു​ഗോ​പാ​ൽ, പ്ര​ശാ​ന്ത് വി​ജ​യ്, മ​നോ​ജ് ഗോ​വി​ന്ദ​ൻ, ഷാ​ജു വാ​ള​പ്പ​ൻ

'ലോ​ക: ചാ​പ്റ്റ​ർ 1: ച​ന്ദ്ര'യുടെ ഷൂട്ടിങ്ങിനിടെ സംവിധായകൻ ഡൊമിനിക് അരുണും കല്യാണി പ്രിയദർശനും
'ലോ​ക: ചാ​പ്റ്റ​ർ 1: ച​ന്ദ്ര'യുടെ ഷൂട്ടിങ്ങിനിടെ സംവിധായകൻ ഡൊമിനിക് അരുണും കല്യാണി പ്രിയദർശനുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

ദേശീയോ​ദ്​ഗ്രഥനചി​ത്രത്തിനുള്ള അവാർഡ് സ​ഞ്ജു സു​രേ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്ത 'ഖി​ഡ്കി ഗാ​വ്' എന്ന സിനിമയ്ക്കാണ്. മി​ക​ച്ച സ്ത്രീ​പ​ക്ഷ ചി​ത്ര​മാ​യി ശി​വ​ര​ഞ്ജി​നി ജെ. ​സം​വി​ധാ​നം ചെ​യ്ത '​വി​ക്ടോ​റി​യ'​യും മി​ക​ച്ച ഇ​ത​ര ഭാ​ഷാ ചി​ത്ര​മാ​യി സു​ധ കൊ​ങ്ങ​ര​യു​ടെ '​പ​രാ​ശ​ക്തി'​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​റു​പ​തോ​ളം ചി​ത്ര​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്.

Pappappa
pappappa.com