'ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് മനുഷ്യനെ കൊല്ലുമ്പോഴാണ്'; കളങ്കാവൽ പ്രീ റിലീസ് ടീസർ എത്തി

'കളങ്കാവൽ' പ്രീ റിലീസ് ടീസർ പോസ്റ്റർ
'കളങ്കാവൽ' പ്രീ റിലീസ് ടീസർ പോസ്റ്റർഅറേഞ്ച്ഡ്
Published on

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച 'കളങ്കാവലി'ന്റെ പ്രീ റിലീസ് ടീസർ റിലീസായി. തിങ്കഴാഴ്ച വൈകീട്ട് കൊച്ചിയിൽ വെച്ച് നടന്ന വർണാഭമായ ചടങ്ങിലാണ് ടീസർ ലോഞ്ച് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ടീസർ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസറിനും ട്രെയ്‌ലറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

Must Read
മമ്മൂട്ടി: ചില ജീവിത കൗതുകങ്ങൾ
'കളങ്കാവൽ' പ്രീ റിലീസ് ടീസർ പോസ്റ്റർ

മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെ 23 നായികമാരും, ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചേർന്നാണ് പ്രീ റിലീസ് ടീസർ ലോഞ്ച് ചെയ്തത്. ഇവരെ കൂടാതെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും ടീസർ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

'കളങ്കാവൽ' പ്രീ റിലീസ് ഇവന്റിൽ മമ്മൂട്ടിയും വിനായകനും
'കളങ്കാവൽ' പ്രീ റിലീസ് ഇവന്റിൽ മമ്മൂട്ടിയും വിനായകനുംകടപ്പാട്-ഫേസ്ബുക്ക്

കാണാതായ ഒരു പറ്റം സ്ത്രീകളെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് ഓഫീസർ ആയി വിനായകൻ എത്തുമ്പോൾ, മനുഷ്യരെ കൊല്ലുന്നതിൽ സുഖം കണ്ടെത്തുന്ന ഒരു സൈക്കോ കൊലയാളി ആയാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത് എന്ന സൂചനയാണ് ഈ പ്രീ റിലീസ് ടീസർ നൽകുന്നത്. 'ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് മനുഷ്യനെ കൊല്ലുമ്പോഴാണ്' എന്ന ടീസറിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ ഡയലോഗ് ആ സൂചനയാണ് നൽകുന്നത്.

'കളങ്കാവലി'ൽ മമ്മൂട്ടി
'കളങ്കാവലി'ൽ മമ്മൂട്ടിഫോട്ടോ-അറേഞ്ച്ഡ്

ചിത്രം തമിഴ്നാട് വിതരണം ചെയ്യുന്നത് ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ 'ലോക' ഉൾപ്പെടെയുള്ള ചിത്രങ്ങൾ തമിഴ്നാട് വിതരണം ചെയ്തതും ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആയിരുന്നു. കളങ്കാവലിന്റെ കേരളാ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങും തിങ്കളാഴ്ച ആരംഭിച്ചു. രാവിലെ 11.11 നാണ് ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് തുടങ്ങിയത്. ഗൾഫിലും ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. മുജീബ് മജീദ് സംഗീതം നൽകിയ തമിഴ് റെട്രോ ശൈലിയിലുള്ള ഗാനങ്ങൾക്ക് വമ്പൻ പ്രശംസയാണ് ലഭിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ - എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ - ഡിക്സൻ പി ജോ, വിഎഫ്എക്സ് - വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
Pappappa
pappappa.com