പപ്പപ്പ റിസര്‍ച്ച് ടീം
മമ്മൂട്ടി ആദ്യമായി പാന്റ് ധരിച്ചത് പത്താംക്ലാസിലെത്തുംമുമ്പാണ്
സ്കൂളിൽ നിന്ന് മലമ്പുഴയിലേക്ക് വിനോദയാത്രക്ക് പോകുന്ന ദിവസം;സമ്മാനിച്ചത് ബാപ്പയുടെ അനുജൻ
ആദ്യത്തെ ഫോൺവിളി തേവര എസ്.എച്ച്കോളേജിലെ പ്രീഡിഗ്രികാലത്ത്;വിളിച്ചത് എറണാകുളത്തുള്ള അമ്മയുടെ സഹോദരിയെ
മമ്മൂട്ടിയുടെ ശബ്ദം മനസ്സിലാകാത്തതുകൊണ്ട് തുടരെ ഹലോ പറഞ്ഞിട്ടും പെട്ടെന്ന് കട്ട് ചെയ്തു
മമ്മൂട്ടി ജീവിതത്തിലാദ്യമായി വാങ്ങിയത് ഫിയറ്റ് കാറാണ്
മദ്രാസിൽ നിന്ന് 32,000രൂപയ്ക്ക്
'ഒരു മുറുക്കാന്‍ കടപോലെ'-ആദ്യം വാങ്ങിയ കമ്പ്യൂട്ടറിനെ മമ്മൂട്ടി ഉപമിക്കുന്നതിങ്ങനെ
ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് മോണിറ്റര്‍
ഇന്റര്‍നെറ്റ് ഇന്ത്യയിലെത്തിയ 1995ല്‍ തന്നെ മമ്മൂട്ടി ഉപഭോക്താവായി
യൂസര്‍ ഐ.ഡി-വിഎസ്എന്‍എല്‍എംഡി 50. അന്നത്തെ സ്പീഡ് 28കെ.ബി.പി.എസ്