കട്ടത്താടിയും തുളച്ചുകയറുന്ന നോട്ടവുമായി 'കാട്ടാളൻ' പെപ്പെ

'കാട്ടാളൻ' ക്യാരക്ടര്‍ പോസ്റ്ററിൽ പെപ്പെ
'കാട്ടാളൻ' ക്യാരക്ടര്‍ പോസ്റ്ററിൽ പെപ്പെഅറേഞ്ച്ഡ്
Published on

പ്രേക്ഷകര്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ച 'കാട്ടാളന്‍' സിനിമയിലെ ആന്റണി വര്‍ഗീസ് പെപ്പെയുടെ പുത്തന്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കട്ടത്താടിയും നെഞ്ചില്‍ തറയ്ക്കുന്ന നോട്ടവുമായി തികച്ചും സ്‌റ്റൈലിഷ് ലുക്കിലാണ് പെപ്പെ പോസ്റ്ററിലുള്ളത്. ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെയാണ് പെപ്പെ നായക കഥാപാത്രമായി എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. മേയ് 28-ന് ആണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

Must Read
'എന്റെ ഉള്ളിലെ കത്തുന്ന അഗ്നിയെ പുതച്ചതുപോലെ തോന്നുന്നു'
'കാട്ടാളൻ' ക്യാരക്ടര്‍ പോസ്റ്ററിൽ പെപ്പെ

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മിച്ച്, നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം ആനക്കൊമ്പ് കള്ളക്കടത്തിന്റെ പശ്ചാത്തലത്തിലുള്ള ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലറാണ്. മലയാളത്തിലെ ഏറ്റവും വലിയ വയലന്‍സ് ചിത്രമെന്ന വിശേഷണത്തോടെയെത്തിയ 'മാര്‍ക്കോ'യ്ക്കുശേഷം ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ ദുഹാൻ സിങ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് കാട്ടാളന്‍ ഒരുങ്ങുന്നത്. ചോരക്കളിയുടെയും ആക്ഷന്‍ വെടിക്കെട്ടിന്റെയും ദൃശ്യവിരുന്നായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

'കാട്ടാളൻ' പുതിയ ക്യാരക്ടർ പോസ്റ്റർ
'കാട്ടാളൻ' പുതിയ ക്യാരക്ടർ പോസ്റ്റർഅറേഞ്ച്ഡ്

കെജിഎഫ്, കാന്താര തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് റെക്കോര്‍ഡ് തുകയ്ക്കാണ് കാട്ടാളന്റെ കര്‍ണാടകയിലെ തിയറ്റര്‍ വിതരണാവകാശം സ്വന്തമാക്കിയത്. പ്രമുഖ വിതരണക്കാരായ ഫാര്‍സ് ഫിലിംസ് ഓവര്‍സീസ് വിതരണാവകാശവും ടി സീരീസ് മ്യൂസിക് റൈറ്റ്‌സും സ്വന്തമാക്കി. 'ഓങ്-ബാക്ക് 2', 'ബാഹുബലി-2', 'ജവാന്‍' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയ ലോകപ്രശസ്ത സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെയാണ് ഇതിലെ സംഘട്ടനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്‌സ് ഒഴിവാക്കി യഥാര്‍ഥ ആനയെ ഉപയോഗിച്ചാണ് ആനയുമായുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

'കാട്ടാളൻ' ബിടിഎസ് വീഡിയോയിൽ നിന്ന്
'കാട്ടാളൻ' ബിടിഎസ് വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

കെജിഎഫ് ഫെയിം രവി ബസ്രൂറാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. പോള്‍ ജോര്‍ജ്, ജോബി വര്‍ഗീസ്, ജെറോ ജേക്കബ് എന്നിവര്‍ രചന നിര്‍വഹിച്ച ചിത്രത്തിന് സംഭാഷണം ഒരുക്കിയിരിക്കുന്നത് ഉണ്ണി ആര്‍ ആണ്. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും രണദിവെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, ഹനാന്‍ ഷാ, ഹിപ്സ്റ്റര്‍ പ്രണവ് രാജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Pappappa
pappappa.com