ഷാജികൈലാസ് സിനിമയിലേക്ക് ജോജുവിന്റെ 'വരവ്'; ഇനി കാട്ടുങ്കൽ പോളച്ചൻ

'വരവി'ന്റെ സെറ്റിൽ സംവിധായകൻ ഷാജി കൈലാസ്,നായകൻ ജോജു ജോർജ്,ആക്ഷൻ കൊറിയോ​ഗ്രാഫർ സ്റ്റണ്ട് സിൽവ എന്നിവർ
'വരവി'ന്റെ സെറ്റിൽ ഷാജി കൈലാസ്,ജോജു ജോർജ്,ആക്ഷൻ കൊറിയോ​ഗ്രാഫർ സ്റ്റണ്ട് സിൽവ എന്നിവർഫോട്ടോ-അറേഞ്ച്ഡ്
Published on

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ കാട്ടുങ്കൽ പോളച്ചനെ അവതരിപ്പിക്കുന്ന ജോജു ജോർജിന്റെ പ്രധാന രം​ഗങ്ങളുടെ ചിത്രീകരണം തുടങ്ങി. ഇപ്പോൾ സംഘട്ടന രം​ഗങ്ങളാണ് ചിത്രീകരിക്കുന്നത്. മൂന്നാറിലെ ഷൂട്ടിങ്ങിനുശേഷം തേനിയാണ് അടുത്ത ലൊക്കേഷൻ. അവിടെയും സുപ്രധാനമായൊരു സംഘട്ടനരം​ഗം ചിത്രീകരിക്കും. തെന്നിന്ത്യയിലെ പ്രശസ്ത ആക്ഷൻ കൊറിയോ​ഗ്രാഫർ സ്റ്റണ്ട് സിൽവയാണ് ആക്ഷൻ രം​ഗങ്ങളൊരുക്കുന്നത്.

സെപ്റ്റംബർ ഒമ്പതിന് മൂന്നാറിലാണ് വരവ് ചിത്രീകരണമാരംഭിച്ചത്. ആശ എന്ന ചിത്രം പൂർത്തിയാക്കിയാണ് ജോജു പതിനെട്ടാംതീയതി മുതൽ വരവിൽ അഭിനയിച്ചു തുടങ്ങിയത്.

Must Read
വമ്പൻ താരനിരയുമായി ഷാജി കൈലാസ്-ജോജു ചിത്രം വരവ്
'വരവി'ന്റെ സെറ്റിൽ സംവിധായകൻ ഷാജി കൈലാസ്,നായകൻ ജോജു ജോർജ്,ആക്ഷൻ കൊറിയോ​ഗ്രാഫർ സ്റ്റണ്ട് സിൽവ എന്നിവർ

ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ നെഞ്ചുറപ്പുള്ള ഒരു ചെറുപ്പക്കാരൻ്റെ പോരാട്ടത്തിൻ്റെ കഥയാണ് പൂർണ്ണമായും ത്രില്ലർ രൂപത്തിൽ അവതരിപ്പിക്കുന്നത്. പോളിയെന്നാണ് ജോജുവിന്റെ കഥാപാത്രത്തിന്റെ വിളിപ്പേര്. മധ്യ തിരുവതാം കൂറിൻ്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം കൂടി ഉൾച്ചേർന്നതാണ് കഥ. വലിയ മുടക്കുമുതലിലും വൻ താരപ്പൊലിമയിലുമാണ് ചിത്രത്തിൻ്റെ അവതരണം.

'വരവി'ന്റെ സെറ്റിൽ മുരളി ​ഗോപി,ഛായാ​ഗ്രാഹകൻ എസ്.ശരവണൻ എന്നിവർക്കൊപ്പം ഷാജി കൈലാസ്
'വരവി'ന്റെ സെറ്റിൽ ഷാജി കൈലാസ്,ഛായാ​ഗ്രാഹകൻ എസ്.ശരവണൻ,മുരളി ​ഗോപി എന്നിവർഫോട്ടോ-അറേഞ്ച്ഡ്

ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ മികച്ച എട്ട് ആക്ഷൻരം​ഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൽ, അസീസ് നെടുമങ്ങാട്, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേഷ്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ,രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു. സുകന്യ ഏറെക്കാലത്തിനുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വരവ്. മൂന്നാർ മറയൂർ, കാന്തല്ലൂർ, തേനി, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

സുകന്യ,വരവിന്റെ സംവിധായകൻ ഷാജി കൈലാസ്,നിർമാതാവ് നൈസി റജി,ഭർത്താവ് റജി എന്നിവർ
'വരവി'ന്റെ സെറ്റിൽ സുകന്യ,ഷാജി കൈലാസ്,നിർമാതാവ് നൈസി റെജി,ഭർത്താവ് റെജി എന്നിവർഫോട്ടോ അറേഞ്ച്ഡ്

ഷാജി കൈലാസിൻ്റെ സൂപ്പർഹിറ്റുകളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്.ദ്രോണ എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് ഈ ചിത്രത്തിൻ്റെ രചന. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ഈ ചിത്രം നിർമിക്കുന്നു.കോ - പ്രൊഡ്യൂസർ - ജോമി ജോസഫ്, ഛായാഗ്രഹണം - എസ്. ശരവണൻ,എഡിറ്റിങ്- ഷമീർ മുഹമ്മദ്,കലാസംവിധാനം-സാബു റാം,മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യൂം- സമീറ സനീഷ്,ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്,പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ മാനേജർമാർ - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്,സ്റ്റിൽസ് - ഹരി തിരുമല,പിആർഒ-വാഴൂർ ജോസ്.

Related Stories

No stories found.
Pappappa
pappappa.com