വമ്പൻ താരനിരയുമായി ഷാജി കൈലാസ്-ജോജു ചിത്രം വരവ്

പപ്പപ്പ ഡസ്‌ക്‌

ഷൂട്ടിങ് മൂന്നാറിലും പരിസരങ്ങളിലും പുരോ​ഗമിക്കുന്നു

എ.കെ.സാജനാണ് തിരക്കഥ. സംവിധാനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച സാജൻ വർഷങ്ങൾക്കുശേഷമാണ് മറ്റൊരു സംവിധായകനായി തിരക്കഥയൊരുക്കുന്നത്

ദ്രോണ,റെഡ് ചില്ലീസ്,ചിന്താമണി കൊലക്കേസ് എന്നീചിത്രങ്ങൾക്കു ശേഷം ഷാജി കൈലാസും എ.കെ.സാജനും ഒന്നിക്കുന്ന ചിത്രം

ജോജുവിന് പുറമേ മുരളി ​ഗോപി,അർജുൻ അശോകൻ,ദീപക് പറമ്പോൽ തുടങ്ങിയവർ താരനിരയിൽ

സാനിയ ഇയ്യപ്പൻ,സുകന്യ, വിൻസി അലോഷ്യസ് തുടങ്ങിവരും അഭിനയിക്കുന്നു

തമിഴിലെ വമ്പൻ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച എസ്.ശരവണനാണ് ഛായാ​ഗ്രഹണം

ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് നിർമാണം

ആദ്യമായാണ് ഷാജി കൈലാസും ജോജുവും ഒന്നിക്കുന്നത്